---
title: "പെരിങ്ങത്തൂരില്‍ എസ്.ഡി. പി. ഐ   പ്രവര്‍ത്തകന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്"
english_title: "Raid on sdpi worker home"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15026/raid-on-sdpi-worker-home"
published_at: "2021-12-08T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b050de803d2_PicsArt_12-08-11.59.37.jpg"
keywords: []
---

# പെരിങ്ങത്തൂരില്‍ എസ്.ഡി. പി. ഐ   പ്രവര്‍ത്തകന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്

> **Lead Summary:** കണ്ണൂര്‍ :എസ്.ഡി.പി. ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡു. വിവരമറിഞ്ഞ് പ്രദേശത്തെ എസ്.ഡി.പി. ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടി.

## Article Content

കണ്ണൂര്‍ :എസ്.ഡി.പി. ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡു. വിവരമറിഞ്ഞ് പ്രദേശത്തെ എസ്.ഡി.പി. ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടി.

പെരിങ്ങത്തൂര്‍ ഗുരുജിമുക്കിനടുത്തുള്ള ഷഫീഖിന്റെ വീട്ടിലാണ് ഇ.ഡി സംഘം റെയ്ഡു നടത്തിയത് . പ്രദേശം പൊലിസ് വലയത്തിലാണ്. ചൊക്‌ളി പൊലിസ് ഈ പ്രദേശത്തേക്ക് ആരെയും കടത്തിവിടുന്നില്ല. ഇന്ന് രാവിലെ എട്ടുമണിമുതലാണ് റെയ്ഡിനായി ഇ.ഡി സംഘമെത്തിയത്.

റെയ്ഡില്‍ പ്രതിഷേധിച്ചു കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച എസ്ഡി.പി. ഐക്കാരെ പൊലിസ് സ്ഥലത്തു നിന്നും നീക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15026/raid-on-sdpi-worker-home)