---
title: "കർഷക കോൺഗ്രസ് മണ്ഡലം കൺവെൻഷനും സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു."
english_title: "The Farmers' Congress Constituency organized the Convention and Inauguration Ceremony. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150310/the-farmers-congress-constituency-organized-the-convention-and-inauguration-ceremony"
published_at: "2023-10-01T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519705f2ca35_ms_kerala_(66).jpg"
keywords: []
---

# കർഷക കോൺഗ്രസ് മണ്ഡലം കൺവെൻഷനും സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു.

> **Lead Summary:** **കരിക്കോട്ടക്കരി: **കർഷക കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം കൺവെൻഷൻ കരിക്കോട്ടക്കരി മിൽമ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീ ജോസ് പൂമല പരിപാടി ഉത്ഘാടനം ചെയ്തു.

## Article Content

**കരിക്കോട്ടക്കരി: **കർഷക കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം കൺവെൻഷൻ കരിക്കോട്ടക്കരി മിൽമ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീ ജോസ് പൂമല പരിപാടി ഉത്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ കോൺഗ്രസ് പാർട്ടിക്കാരായ മികച്ച കർഷകരെ ആദരിച്ചു.

കോൺഗ്രസ്‌ കരിക്കോട്ടക്കരി മണ്ഡലം പ്രസിഡന്റ് മനോജ് എം കണ്ടത്തിൽ ആദ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, അയ്യങ്കുന്നു മണ്ഡലം പ്രസിഡന്റ്‌ ജയിൻസ് ടി മാത്യു,ജിതിൻ തോമസ്,ഷാജി മടയംകുന്നേൽ, ജാൻസി ചെരിയംകുന്നേൽ എന്നിവർ സംസാരിച്ചു. കർഷക കോൺഗ്രസ് അയ്യങ്കുന്നു മണ്ഡലത്തിന്റെ പുതിയ മണ്ഡലം പ്രസിഡണ്ടായി സിനോജ് കളരുപാറ സ്ഥാനമേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150310/the-farmers-congress-constituency-organized-the-convention-and-inauguration-ceremony)