---
title: "കുടുംബശ്രീ  അയൽക്കൂട്ടശാക്തീകരണ ക്യാമ്പയിൻ "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം നടന്നു."
english_title: "Kudumbashree Neighborhood Empowerment Campaign “Back to School” Entrance Festival was held. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150315/kudumbashree-neighborhood-empowerment-campaign-back-to-school-entrance-festival-was-held"
published_at: "2023-10-01T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651975146a125_ms_kerala_(67).jpg"
keywords: []
---

# കുടുംബശ്രീ  അയൽക്കൂട്ടശാക്തീകരണ ക്യാമ്പയിൻ "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം നടന്നു.

> **Lead Summary:** > **അയ്യൻകുന്ന് : ** അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അയൽക്കൂട്ടശാക്തീകരണ ക്യാമ്പയിൻ "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം മുണ്ടയാപറമ്പ് ദേവസ്വം സ്കൂളിൽ വച്ച് നടന്നു. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കറ്റ് സണ്ണി ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

## Article Content

> **അയ്യൻകുന്ന് : ** അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അയൽക്കൂട്ടശാക്തീകരണ ക്യാമ്പയിൻ "തിരികെ സ്കൂളിലേക്ക്" പ്രവേശനോത്സവം മുണ്ടയാപറമ്പ് ദേവസ്വം സ്കൂളിൽ വച്ച് നടന്നു. പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കറ്റ് സണ്ണി ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻപൈമ്പള്ളി ക്കുന്നേൽ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി വിശ്വനാഥൻ സ്വാഗതവും, ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ സനോജ് ആശംസയും പറഞ്ഞ ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ മിനി സതീശനും എംഎൽഎയും കൂടി പരിപാടിയുടെഫ്ലാഗ് ഓഫ് ചെയ്തു.

സിഡിഎസ് മെമ്പർ റോസിലി വിൽസൺ ചെയർപേഴ്സൺ റോസമ്മ രാജൻ കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ നീ ലിമ സിഡിഎസ് മെമ്പർമാർ ബിന്ദു, രാധ, റിസോഴ്സ് പേഴ്സൺമാർ വത്സമ്മ ടീച്ചർ കാവ്യ, ഫിലോമിന ജോയ് എന്നിവർ നേതൃത്വം നൽകി.

രാവിലെ 9 30ന് ആരംഭിച്ച പരിപാടിയിൽ അസംബ്ലിയും സ്വാഗത ഗാനവും അതോടൊപ്പം തന്നെ ക്ലാസ് റൂമുകളിൽ ഡിവിഷനുകൾ തിരിച്ച് കുടുംബശ്രീ അംഗങ്ങളെ ഇരുത്തിക്കൊണ്ട് കുടുംബശ്രീ സംഘടനാ സംവിധാനം സാമ്പത്തികം, ഡിജിറ്റൽ മീഡിയ കൈകാര്യം ചെയ്യൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അറിവ് പകർന്നു നൽകി.

200ലധികം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത ക്യാമ്പയിൻ വളരെ രസകരമായ രീതിയിൽ പാട്ടും പഠനവും ഒക്കെയായി4 30ന് ദേശീയ ഗാനത്തോട് കൂടി പിരിഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150315/kudumbashree-neighborhood-empowerment-campaign-back-to-school-entrance-festival-was-held)