---
title: "തൊഴിലുറപ്പ് മേറ്റിന് സൗജന്യ ആൻഡ്രോയ്ഡ് ഫോൺ വിതരണം ചെയ്തു."
english_title: "Free android phone distributed to job guarantee mate. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150328/free-android-phone-distributed-to-job-guarantee-mate"
published_at: "2023-10-01T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519822befab6_ms_kerala_(69).jpg"
keywords: []
---

# തൊഴിലുറപ്പ് മേറ്റിന് സൗജന്യ ആൻഡ്രോയ്ഡ് ഫോൺ വിതരണം ചെയ്തു.

> **Lead Summary:** **വെള്ളമുണ്ട: **വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും ഇന്നോവേഷൻ ഡെന്റൽ ലാബും ചേർന്ന് മഠത്തുംകുനി വാർഡിലെ തൊഴിലുറപ്പ് മേറ്റിന് സൗജന്യ ആൻഡ്രോയ്ഡ് ഫോൺ വിതരണം ചെയ്തു.

## Article Content

**വെള്ളമുണ്ട: **വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും ഇന്നോവേഷൻ ഡെന്റൽ ലാബും ചേർന്ന് മഠത്തുംകുനി വാർഡിലെ തൊഴിലുറപ്പ് മേറ്റിന് സൗജന്യ ആൻഡ്രോയ്ഡ് ഫോൺ വിതരണം ചെയ്തു.

വിതരണോദ്ഘാടനം മഠത്തുംക്കുനി സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ മെമ്പർ വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു. ഇന്നോവേഷൻ ഡയറക്ടർമാരായ സിലീഫ് എം. കെ, ജുനൈദ് കെ എന്നിവരെ ഗ്രാമാദരം നൽകി ചടങ്ങിൽ അനുമോദിച്ചു.

കെ. പി സാജിറ,തോമസ് പി, രമ പി, ശാരദ പി, സുഹ്‌റ ഹാരിസ്,ലീല കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150328/free-android-phone-distributed-to-job-guarantee-mate)