---
title: "ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ വെളിച്ചത്തായത് വ്യാപക ക്രമക്കേടുകള്‍"
english_title: "Vigilance's flash check at beverage outlets has brought to light widespread irregularities "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150384/vigilances-flash-check-at-beverage-outlets-has-brought-to-light-widespread-irregularities"
published_at: "2023-10-01T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519af1517291_bivarage_outlt.jpg"
keywords: []
---

# ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ വെളിച്ചത്തായത് വ്യാപക ക്രമക്കേടുകള്‍

> **Lead Summary:** ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ വെളിച്ചത്തായത് വ്യാപക ക്രമക്കേടുകള്‍. 70 ഔട്‌ലെറ്റുകളില്‍ മദ്യം വിറ്റ തുകയും കൗണ്ടറിലെ തുകയും തമ്മില്‍ വ്യത്യാസമുണ്ടെന്നു കണ്ടെത്തി. പ്രത്യേക ബ്രാന്റുകള്‍ മാത്രം വില്‍ക്കുന്ന ചില ഔട്ട്ലെറ്റുകള്‍ഉണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞു.

## Article Content

ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ വെളിച്ചത്തായത് വ്യാപക ക്രമക്കേടുകള്‍. 70 ഔട്‌ലെറ്റുകളില്‍ മദ്യം വിറ്റ തുകയും കൗണ്ടറിലെ തുകയും തമ്മില്‍ വ്യത്യാസമുണ്ടെന്നു കണ്ടെത്തി. പ്രത്യേക ബ്രാന്റുകള്‍ മാത്രം വില്‍ക്കുന്ന ചില ഔട്ട്ലെറ്റുകള്‍ഉണ്ടെന്നും പരിശോധനയില്‍ തെളിഞ്ഞു.

ഓപ്പറേഷന്‍ മൂണ്‍ലൈറ്റ് എന്ന പേരിലാണ് ഇന്നലെ വൈകിട്ട് മുതല്‍ ബെവ്‌കോ ഔട്ട്ലെറ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. യഥാര്‍ത്ഥ വിലയേക്കാള്‍ കൂടിയ തുകയ്ക്ക് മദ്യം വില്‍ക്കുന്നു, ബില്ല് നല്‍കുന്നില്ല തുടങ്ങിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 70 ഔട്ട്ലെറ്റുകളില്‍ മദ്യം വിറ്റ കണക്കും കൗണ്ടറിലെ തുകയും തമ്മില്‍ പരുത്തക്കേട് കണ്ടെത്തി. കൂടുതല്‍ തുകയും കുറഞ്ഞ തുകയും കണ്ടെത്തിയ കൗണ്ടറുകള്‍ ഉണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150384/vigilances-flash-check-at-beverage-outlets-has-brought-to-light-widespread-irregularities)