---
title: "#antonyraju | ബസ്സുകളിൽ ക്യാമറ സമയപരിധി ഒക്ടോബർ 31 വരെ നീട്ടി"
english_title: "Antonyraju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150389/antonyraju"
published_at: "2023-10-02T06:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a12c5a7742_download_(39).jpeg"
keywords: []
---

# #antonyraju | ബസ്സുകളിൽ ക്യാമറ സമയപരിധി ഒക്ടോബർ 31 വരെ നീട്ടി

> **Lead Summary:** **തിരുവനന്തപുരം**: ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയ പരിധി ഒക്ടോബർ 31 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് കാരണം സമയം നീട്ടി നൽകണമെന്ന് കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം.

## Article Content

**തിരുവനന്തപുരം**: ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയ പരിധി ഒക്ടോബർ 31 വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് കാരണം സമയം നീട്ടി നൽകണമെന്ന് കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം.

വാഹനാപകടങ്ങൾ കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായി ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കാൻ നൽകിയ സമയപരിധി സെപ്റ്റംബർ 30 വരെയായിരുന്നു. ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കാനുള്ള കാലാവധി നേരത്തെ ഒക്ടോബർ 31 വരെ നീട്ടിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150389/antonyraju)