---
title: "#applynow | ജെന്‍ഡര്‍ സ്പെഷലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150393/applynow"
published_at: "2023-10-02T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a17cf2121a_images.png"
keywords: []
---

# #applynow | ജെന്‍ഡര്‍ സ്പെഷലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

> **Lead Summary:** വനിത ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ഡിസ്ട്രിക്ട് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിലേക്ക് ജെന്‍ഡര്‍ സ്പെഷലിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. യോഗ്യത: സോഷ്യല്‍ വര്‍ക്കിലുളള ബിരുദം/ മറ്റ് സോഷ്യല്‍ ഡിസിപ്ലിന്‍സസിലുള്ള ബിരുദം. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ മേഖലയില്‍/ എന്‍ ജി ഒകളില്‍ ജെന്‍ഡര്‍ ഫോക്കസ്ഡ് മേഖലയുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

## Article Content

വനിത ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ ഡിസ്ട്രിക്ട് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണിലേക്ക് ജെന്‍ഡര്‍ സ്പെഷലിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. യോഗ്യത: സോഷ്യല്‍ വര്‍ക്കിലുളള ബിരുദം/ മറ്റ് സോഷ്യല്‍ ഡിസിപ്ലിന്‍സസിലുള്ള ബിരുദം. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍ മേഖലയില്‍/ എന്‍ ജി ഒകളില്‍ ജെന്‍ഡര്‍ ഫോക്കസ്ഡ് മേഖലയുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി 40 വയസ് കവിയരുത്. അപേക്ഷാ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ല വനിത ശിശുവികസന ഓഫീസര്‍, ജില്ല വനിത ശിശുവികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700708. അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ലാ വനിത ശിശുവികസന ഓഫീസില്‍ ലഭിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150393/applynow)