---
title: "#appoinment | ഗസ്റ്റ് ഇന്‍സട്രക്ടര്‍ നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150395/appointment"
published_at: "2023-10-02T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a1b3306cf3_download_(34).jpeg"
keywords: []
---

# #appoinment | ഗസ്റ്റ് ഇന്‍സട്രക്ടര്‍ നിയമനം

> **Lead Summary:** പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഗവ.ഐ ടി ഐകളില്‍ ഈ അധ്യയന വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

## Article Content

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഗവ.ഐ ടി ഐകളില്‍ ഈ അധ്യയന വര്‍ഷം എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.

എം ബി എ/ ബി ബി എ/ഏതെങ്കിലും വിഷയത്തിലുള്ള ബിരദം/ഏതെങ്കിലും വിഷയത്തിലുള്ള ഡിപ്ലോമയും ഡി ജി ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഹ്രസ്വകാല ടി ഒ ടി കോഴ്സ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടര്‍ സ്‌കില്‍സ്/ ഡിപ്ലോമ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ.ഐ ടി ഐയില്‍ നടത്തുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 0495 2461898. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150395/appointment)