---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,439 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india dec 8"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15043/covid-19-update-india-dec-8"
published_at: "2021-12-08T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0621fdb4b1_images - 2021-12-08T131320.264.jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,439 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,439 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 23.7% വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത് .രാജ്യത്താകമാനം 3,46,56,822 പേരാണ് ഇതുവരെ രോഗബാധിതരായത് .195 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ മരണം 4,73,952 ആയി ഉയര്‍ന്നു.

## Article Content

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,439 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ 23.7% വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത് .രാജ്യത്താകമാനം 3,46,56,822 പേരാണ് ഇതുവരെ രോഗബാധിതരായത് .195 മരണവും കൂടി റിപ്പോര്‍ട്ട് ചെയ്‌തതോടെ ആകെ മരണം 4,73,952 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം 9,525 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തര്‍ 3,40,89,137 ആയി ഉയര്‍ന്നു .

സജീവ രോഗികളുടെ എണ്ണം 93,733 ആയി കുറഞ്ഞു. 555 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത് .രാജ്യത്തെ രോഗമുക്തി നിരക്ക് 98.36 ശതമാനമായി . അതെ സമയം 4,656 പ്രതിദിന രോഗികളുമായി കേരളം തന്നെയാണ് മുന്നില്‍ .

കഴിഞ്ഞ ദിവസം 73,62,000 ഡോസ് വാക്‌സിന്‍ വിതരണം ചെയ്‌തതോടെ ഇതേ വരെയുള്ള വാക്‌സിനേഷന്‍ 129.54 കോടി (1,29,54,19,975)യായി ഉയര്‍ന്നു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15043/covid-19-update-india-dec-8)