---
title: "അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സമ്മതിദായകരെ ആദരിച്ചു"
english_title: "International Day of Older Persons"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150437/international-day-of-older-persons"
published_at: "2023-10-02T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a5877afe4f_Screenshot_2023-10-02-11-08-01-56_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സമ്മതിദായകരെ ആദരിച്ചു

> **Lead Summary:** അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് മാനന്തവാടി നിയോജക മണ്ഡലത്തിൽപ്പെട്ട പ്രായമായ സമ്മതിദായകരായ മാർജൻ മറിയം ,സുഭദ്ര എന്നിവരെ എ.ഡി.എം എൻ.ഐ ഷാജുവിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണറുടെ പ്രശംസ പത്രം മുതിർന്ന സമ്മതിദായകർക്ക് എ.ഡി.എം നൽകി.

## Article Content

അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് മാനന്തവാടി നിയോജക മണ്ഡലത്തിൽപ്പെട്ട പ്രായമായ സമ്മതിദായകരായ മാർജൻ മറിയം ,സുഭദ്ര എന്നിവരെ എ.ഡി.എം എൻ.ഐ ഷാജുവിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണറുടെ പ്രശംസ പത്രം മുതിർന്ന സമ്മതിദായകർക്ക് എ.ഡി.എം നൽകി.

മാനന്തവാടി തഹസിൽദാർ എം.ജെ അഗസ്റ്റിൻ, ഡെപ്യൂട്ടി തഹസിൽദാർ പി.എം ഷിബു, ബി.എൽ.ഒമാരായ ബ്രിജേഷ് കുമാർ, ഷൈലജ.എസ്. നായർ, താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗത്തിലെ ജീവനക്കാരായ സി.കെ അശ്വന്ത് , സി സന്ദീപ്, വില്ലേജ് അസിസ്റ്റൻറ് എ.കെ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150437/international-day-of-older-persons)