---
title: "പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം; വിദ്യ രാംരാജിന് ചരിത്രനേട്ടം"
english_title: "With PT Usha's record  A historic achievement for Vidya Ramraj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150455/with-pt-ushas-record-a-historic-achievement-for-vidya-ramraj"
published_at: "2023-10-02T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a610f1be1e_Screenshot_20231002-114857_WhatsApp.jpg"
keywords: []
---

# പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം; വിദ്യ രാംരാജിന് ചരിത്രനേട്ടം

> **Lead Summary:** **ഹാങ്ചൗ:** ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്ക്കൊപ്പം എത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പിടി ഉഷ കുറിച്ച റെക്കോർഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്. ഏഷ്യൻ ഗെയിംസ് ഹർഡിൽസിൽ 55.42 സെക്കൻഡിൽ വിദ്യ രാംരാജ് ഫിനിഷ് ചെയ്തപ്പോഴാണ് പിടി ഉഷയുടെ റെക്കോർഡിനൊപ്പം എത്തിയത്. പി ടി ഉഷ 1984ൽ ലൊസാഞ്ചലസിൽ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

## Article Content

**ഹാങ്ചൗ:** ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്ക്കൊപ്പം എത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പിടി ഉഷ കുറിച്ച റെക്കോർഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്. ഏഷ്യൻ ഗെയിംസ് ഹർഡിൽസിൽ 55.42 സെക്കൻഡിൽ വിദ്യ രാംരാജ് ഫിനിഷ് ചെയ്തപ്പോഴാണ് പിടി ഉഷയുടെ റെക്കോർഡിനൊപ്പം എത്തിയത്. പി ടി ഉഷ 1984ൽ ലൊസാഞ്ചലസിൽ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

ഹീറ്റ്സിൽ ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകി. കഴിഞ്ഞ മാസം ചണ്ഡിഗഡിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രി അത്ലറ്റിക്സിന്റെ അഞ്ചാംപാദത്തിൽ ഒരു സെക്കൻഡിന്റെ വ്യത്യാസത്തിലാണ് വിദ്യാ രാംരാജിന് ദേശീയ റെക്കോർഡ് നഷ്ടമായത്. അന്ന് സ്വർണം നേടിയെങ്കിലും 55.43 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ പിടി ഉഷ കുറിച്ച 55.42 സെക്കൻഡാണ് വനിതാ 400 മീറ്റർ ഹർഡിൽസിലെ ദേശീയ റെക്കോർഡ് സമയം. ഇതേ മത്സരത്തിലാണ് നിമിഷാർധങ്ങളുടെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡൽ നഷ്ടമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150455/with-pt-ushas-record-a-historic-achievement-for-vidya-ramraj)