---
title: "എടൂർ സെന്റ്.മേരീസ് ഹയർ സെക്കൻ്റെറി സ്കൂളിൽ ഗാന്ധിജയന്തി ആചരണം സംഘടിപ്പിച്ചു"
english_title: "Gandhi Jayanthi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150464/gandhi-jayanthi"
published_at: "2023-10-02T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a6c220336e_Screenshot_2023-10-02-12-28-08-02_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# എടൂർ സെന്റ്.മേരീസ് ഹയർ സെക്കൻ്റെറി സ്കൂളിൽ ഗാന്ധിജയന്തി ആചരണം സംഘടിപ്പിച്ചു

> **Lead Summary:** **എടൂർ**: സെന്റ്.മേരീസ് ഹയർ സെക്കൻ്റെറി സ്കൂളിലെ ഗാന്ധിജയന്തിആചരണം പേരാവൂർ എം.എൽ എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീമിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ആചരണ പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ, പ്രിൻസിപ്പാൾ ലിൻസി പി സാം,ആറളം പഞ്ചായത്ത് മെമ്പർ ജോസ് അന്ത്യാംകുളം തുടങ്ങിയവർ പ്രസംഗിച്ചു.

## Article Content

**എടൂർ**: സെന്റ്.മേരീസ് ഹയർ സെക്കൻ്റെറി സ്കൂളിലെ ഗാന്ധിജയന്തിആചരണം പേരാവൂർ എം.എൽ എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീമിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ആചരണ പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. തോമസ് വടക്കേമുറിയിൽ, പ്രിൻസിപ്പാൾ ലിൻസി പി സാം,ആറളം പഞ്ചായത്ത് മെമ്പർ ജോസ് അന്ത്യാംകുളം തുടങ്ങിയവർ പ്രസംഗിച്ചു.

പഞ്ചായത്ത് അംഗങ്ങളും സന്നിഹിതരായിരുന്നു.എടൂർ ടൗണും പരിസരവും 'സ്വച്ഛത കി സേവ ' പദ്ധതിയുടെ ഭാഗമായി സംഘടനാംഗങ്ങൾ ശുചീകരിക്കുകയുണ്ടായി. അവർ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറി. വിദ്യാലയവും പരിസരവും വൃത്തിയാക്കുകയും പൂന്തോട്ട നവീകരണം നടത്തുകയും ചെയ്തു.

പിടിഎ പ്രസിഡണ്ട് ഷാജി ഇടശ്ശേരി, അധ്യാപകരായ കെ എം ബെന്നി,സ്റ്റാഫ് സെക്രട്ടറി പി.സി. സജയ് , ബിനോയ് ജോസഫ് , സിൻസി റ്റി . ഏ, ജോമി ജോസ്, ആഗ്നസ് കെ എം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രേയസ് പി ജോൺ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വിദ്യാർഥികളിൽ സാമൂഹ്യ സേവനവും രാഷ്ട്രനിർമാണ ബോധ്യവും വളർത്തുന്ന പ്രവർത്തനങ്ങളാണ് 9 മണി മുതൽ 11 മണി വരെ നടത്തിയത്. ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി, അനുസ്മരണ ശേഷമാണ് മറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150464/gandhi-jayanthi)