---
title: "ഗാന്ധിജിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പരിശ്രമിക്കണം: പ്രധാനമന്ത്രി"
english_title: "Narendra Modi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150476/narendra-modi"
published_at: "2023-10-02T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a765494e89_Screenshot_2023-10-02-13-19-38-69_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഗാന്ധിജിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പരിശ്രമിക്കണം: പ്രധാനമന്ത്രി

> **Lead Summary:**  ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ തുടങ്ങിയ നേതാക്കൾ ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ച നടത്തി. ഗാന്ധിജിയുടെ സ്വാധീനം ലോകത്തെയാകെ സ്വാധിനിക്കുന്നുവെന്ന് നരേന്ദ്രമോദി സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.

## Article Content

 ഗാന്ധി ജയന്തി ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ തുടങ്ങിയ നേതാക്കൾ ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാർച്ച നടത്തി. ഗാന്ധിജിയുടെ സ്വാധീനം ലോകത്തെയാകെ സ്വാധിനിക്കുന്നുവെന്ന് നരേന്ദ്രമോദി സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.

ഗാന്ധി ജയന്തി ദിനത്തിൽ അദ്ദേഹത്തെ വണങ്ങുന്നു. ഗാന്ധിജിയുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പരിശ്രമിക്കാമെന്നും മോദി പറഞ്ഞു.  മഹാത്മാ ഗാന്ധി വെറുമൊരെ വ്യക്തിയല്ല, നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ആശയവും പ്രത്യയശാസ്ത്രവുമാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. സത്യം, അഹിംസ, സ്വാതന്ത്ര്യം, സമത്വം, സഹവർത്തിത്വം തുടങ്ങിയ അദ്ദേഹത്തിന്റെ ആദർശങ്ങൾക്ക് ശാശ്വത മൂല്യമുണ്ട്.ഗാന്ധി ജയന്തി ദിനത്തിൽ ബാപ്പുവിന്റെ ആദർശങ്ങളെ വണങ്ങുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150476/narendra-modi)