---
title: "ഏലപ്പീടികയിൽ ഗാന്ധിജയന്തി ദിനാഘോഷവും, ശുചീകരണവും"
english_title: "Elapeetika - Gandhi Jayanthi Day celebration and cleaning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150499/elapeetika-gandhi-jayanthi-day-celebration-and-cleaning"
published_at: "2023-10-02T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a87c4c7cb8_Picsart_23-10-02_14-28-42-996.jpg"
keywords: []
---

# ഏലപ്പീടികയിൽ ഗാന്ധിജയന്തി ദിനാഘോഷവും, ശുചീകരണവും

> **Lead Summary:** **ഏലപ്പീടിക**: അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും, വാർഡ് ശുചീകരണവും നടത്തി. വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ഏലപ്പീടിക**: അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷവും, വാർഡ് ശുചീകരണവും നടത്തി. വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.അദ്ധ്യക്ഷത വഹിച്ചു.

ഏലപ്പീടിക അങ്കണവാടി, മലയാംപടി ഫാത്തിമമാത അങ്കണവാടി, മലയാംപടി വയോജന വിശ്രമകേന്ദ്രം, ഏലപ്പീടിക ടൂറിസം വ്യൂ പോയൻ്റ്, ഏലപ്പീടിക ഹെൽത്ത് സെൻ്റർ, ഏലപ്പീടിക ടേക്ക് എ,ബ്രേയ്ക്ക്, ഏലപ്പീടിക വായനശാല എന്നിവിടങ്ങളിലായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

ശുചിത്വ പ്രതിജ്ഞയും നടത്തി.ജോൺസൺ പി.വി, സജി. പി.കെ, ജിൻസി. മുണ്ടൻചിറ, അനഘ ജോയി, റെജി കുന്നേപറമ്പിൽ, അങ്കണവാടി ടീച്ചർമാരായ അനിറ്റലിബിൻ, ബിന്ദുജയൻ ,ജെ.പി.എച്ച്.എൻ.ഷബാന എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150499/elapeetika-gandhi-jayanthi-day-celebration-and-cleaning)