---
title: "   മഹാത്മാഗാന്ധിയുടെ രചനയുടെ 100 വാല്യങ്ങൾ അടങ്ങുന്ന പുസ്തക സമാഹാരം പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിന് സമ്മാനിച്ച് പൂർവ്വ വിദ്യാർത്ഥി."
english_title: "St. Joseph's Higher Secondary School, Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150527/st-josephs-higher-secondary-school-peravoor"
published_at: "2023-10-02T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651aa2a716a66_Picsart_23-10-02_16-26-50-856.jpg"
keywords: []
---

#    മഹാത്മാഗാന്ധിയുടെ രചനയുടെ 100 വാല്യങ്ങൾ അടങ്ങുന്ന പുസ്തക സമാഹാരം പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിന് സമ്മാനിച്ച് പൂർവ്വ വിദ്യാർത്ഥി.

> **Lead Summary:** ** തൊണ്ടിയിൽ: **മഹാത്മാഗാന്ധിയുടെ രചനയുടെ 100 വാല്യങ്ങൾ അടങ്ങുന്ന പുസ്തക സമാഹാരം സ്കൂളിനു സമർപ്പിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ചടങ്ങിൽ തലശ്ശേരി അതിരൂപത എമിരിറ്റസ് ബിഷപ് മാർ ജോർജ് വലിയമറ്റം മഹാത്മാഗാന്ധിയുടെ രചനകളുടെ സമാഹാരം സ്കൂളിന് സമർപ്പിച്ചു.

## Article Content

** തൊണ്ടിയിൽ: **മഹാത്മാഗാന്ധിയുടെ രചനയുടെ 100 വാല്യങ്ങൾ അടങ്ങുന്ന പുസ്തക സമാഹാരം സ്കൂളിനു സമർപ്പിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ചടങ്ങിൽ തലശ്ശേരി അതിരൂപത എമിരിറ്റസ് ബിഷപ് മാർ ജോർജ് വലിയമറ്റം മഹാത്മാഗാന്ധിയുടെ രചനകളുടെ സമാഹാരം സ്കൂളിന് സമർപ്പിച്ചു.

സത്യവും നീതിയും ഗാന്ധിജിയുടെ കാഴ്ചപ്പാടിൽ എന്ന പുസ്തകത്തിന്റെ ഗ്രന്ഥകർത്താവും , ഗാന്ധിയനുമായ അഡ്വക്കേറ്റ് എം ജെ ചെറിയാനാണ്  പുസ്തക സമാഹാരം സംഭാവനയായി നൽകിയത്. പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും അധ്യാപകനുമായിരുന്ന അദ്ദേഹം ഇപ്പോൾ ഗൂഡല്ലൂരാണ് താമസം.ഗൂഡല്ലൂരിന്റെ കുടിയിറക്കൽ ചരിത്രത്തിൽ കുടിയിറക്കൽ നിർത്തിവയ്ക്കാൻ സുപ്രീംകോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയ അഭിഭാഷകൻ കൂടിയാണ് അഡ്വ. എം ജെ ചെറിയാൻ. കർഷക സമരം പിന്നീട് ദേശീയതലത്തിൽ ചർച്ചയായതും അദ്ദേഹത്തിന്റെ നേട്ടമായിരുന്നു.

  ചടങ്ങിൽ സ്കൂൾ മാനേജർ ഡോ. തോമസ് കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ യു, ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ, അബ്രഹാം പ്ലാസിഡ് ആൻറണി, അഡ്വ. മാത്യു കുന്നപ്പള്ളി, ജോർജ് മാത്യു, ജോർജ് അമ്പലത്തുരുത്തേൽ, വി ഡി ജോർജ്, സന്തോഷ് കോക്കാട്ട് , അഡ്വ. എം ജെ ചെറിയാൻ, ജോസഫ് കോക്കാട്ട് , ആൻറണി കെ എ തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. മാത്യു മാണിക്കതാഴെ പുസ്തക വിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150527/st-josephs-higher-secondary-school-peravoor)