---
title: "#kelakam | കുടുബശ്രീയുടെ 'തിരികെ സ്കൂളിലേക്ക്' പരിപാടി ചെട്ടിയാംപറമ്പ സ്കൂളിൽ നടത്തി"
english_title: "Chettiamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150558/chettiamparamba"
published_at: "2023-10-02T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651abc1c8049b_IMG-20231002-WA0071.jpg"
keywords: []
---

# #kelakam | കുടുബശ്രീയുടെ 'തിരികെ സ്കൂളിലേക്ക്' പരിപാടി ചെട്ടിയാംപറമ്പ സ്കൂളിൽ നടത്തി

> **Lead Summary:**  **കേളകം**: കുടുബശ്രീയുടെ തിരികെ സ്കൂളിലേക്ക് പരിപാടിയുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം ചെട്ടിയാംപറമ്പ് ഗവ :യു പി സ്കൂളിൽ നടന്നു.പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പ്രീത ഗംഗതരാൻ അധ്യക്ഷ ആയി. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് ഉത്ഘാടനം നിർവഹിച്ചു.

## Article Content

 **കേളകം**: കുടുബശ്രീയുടെ തിരികെ സ്കൂളിലേക്ക് പരിപാടിയുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം ചെട്ടിയാംപറമ്പ് ഗവ :യു പി സ്കൂളിൽ നടന്നു.പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പ്രീത ഗംഗതരാൻ അധ്യക്ഷ ആയി. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് ഉത്ഘാടനം നിർവഹിച്ചു.

കുടുംബശ്രീ ചെയർപേഴ്സണൽ രജനി പ്രശാന്ത് സ്വാഗതം പറഞ്ഞു. പരിപാടിയിൽ ആരോഗ്യവിദ്യഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, വാർഡ് മെമ്പർ ലീലാമ്മ ജോണി എന്നിവർ ആശംസകൾ അർപ്പിച്ചു.വാർഡ് മെമ്പർമാരായ ബിനു മാനുവൽ, ഷാന്റി സജി, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, എ ഡി എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഉത്ഘാടനതിനുശേഷം ക്‌ളാസുകളും നടന്നു. എല്ലാവർക്കും പഴയ കാല ഓർമ്മകൾ പുതുക്കുവാനുള്ള ഒരു അവസരം കൂടി ആയിരുന്നു. കുടുംബശ്രീ ശക്തി പെടുത്തുന്നതിലൂടെ പഴയ കാല അനുഭവങ്ങൾ പങ്കുവക്കുവാനും കഴിഞ്ഞു. പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ്‌ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150558/chettiamparamba)