---
title: "ഇരിട്ടിയിൽ കെഎസ്ആർടിസി ബസ് കാറിൽ തട്ടിയതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു"
english_title: "Traffic was disrupted after a KSRTC bus collided with a car in Iritti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15056/traffic-was-disrupted-after-a-ksrtc-bus-collided-with-a-car-in-iritti"
published_at: "2021-12-08T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b07106b034a_PicsArt_12-08-02.14.19.jpg"
keywords: []
---

# ഇരിട്ടിയിൽ കെഎസ്ആർടിസി ബസ് കാറിൽ തട്ടിയതിനെ തുടർന്ന് വാഹന ഗതാഗതം തടസപ്പെട്ടു

> **Lead Summary:** ഇരിട്ടി: ഇരിട്ടി പയഞ്ചേരിമുക്കലാണ് അപകടം നടന്നത് പയഞ്ചേരി മുക്കിലെ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട കാറിൽ ആണ് ബസ്സ് തട്ടിയത്. തുടർന്ന് കാറുടമ ബസ്സിന് കുറുകെ റോഡിൽ വണ്ടിനിർത്തുകയും ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് റോഡിൽ 15 മിനിറ്റോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ നിന്നും വണ്ടി മാറ്റാൻ ഇരുകൂട്ടരും തയ്യാറാകാതെ വന്നപ്പോൾ നാട്ടുകാർ ഇടപെട്ടു വണ്ടികൾ മാറ്റിയതിനുശേഷം ഗതാഗതം പുനസ്ഥാപിച്ചു.

## Article Content

ഇരിട്ടി: ഇരിട്ടി പയഞ്ചേരിമുക്കലാണ് അപകടം നടന്നത് പയഞ്ചേരി മുക്കിലെ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട കാറിൽ ആണ് ബസ്സ് തട്ടിയത്. തുടർന്ന് കാറുടമ ബസ്സിന് കുറുകെ റോഡിൽ വണ്ടിനിർത്തുകയും ഇരുകൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് റോഡിൽ 15 മിനിറ്റോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ നിന്നും വണ്ടി മാറ്റാൻ ഇരുകൂട്ടരും തയ്യാറാകാതെ വന്നപ്പോൾ നാട്ടുകാർ ഇടപെട്ടു വണ്ടികൾ മാറ്റിയതിനുശേഷം ഗതാഗതം പുനസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15056/traffic-was-disrupted-after-a-ksrtc-bus-collided-with-a-car-in-iritti)