---
title: "#wayanad | വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘം "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150561/wayanad"
published_at: "2023-10-02T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651abe74b456d_IMG-20231002-WA0070.jpg"
keywords: []
---

# #wayanad | വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘം 

> **Lead Summary:** **വയനാട്** : വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴയിലാണ് 5 പേർ അടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. ചുങ്കംപോയിൽ സ്വദേശി ജോണിയുടെ വീട്ടിലാണ് സംഘം എത്തിയത്.

## Article Content

**വയനാട്** : വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തലപ്പുഴയിലാണ് 5 പേർ അടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. ചുങ്കംപോയിൽ സ്വദേശി ജോണിയുടെ വീട്ടിലാണ് സംഘം എത്തിയത്.

മൂന്ന് മണിക്കൂറോളം വീട്ടിൽ ചിലവിട്ട മാവോയിസ്റ്റുകൾ ഫോണുകളും ലാപ്ടോപ്പുകളും ചാർജ് ചെയ്തു. കമ്പമല വനം പ്രദേശത്ത് കർശന പരിശോധന നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് മാവോയിസ്റ്റ് സംഘം വീണ്ടും എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150561/wayanad)