---
title: "സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം"
english_title: "Survey Field Staff Association "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15066/survey-field-staff-association"
published_at: "2021-12-08T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b0799fa160b_PicsArt_12-08-02.50.33.jpg"
keywords: []
---

# സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം

> **Lead Summary:** കണ്ണൂർ: സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ നടന്നു 'സി.പി.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ജില്ലാ പോലീസ് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ നടന്നു 'സി.പി.ഐ. കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

സർവ്വെ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ്റെ 52 ആം സംസ്ഥാന സമ്മേളനം ജനുവരി 20,21, 22 തീയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ദിലീപ് തമ്പി നഗറിൽ വച്ച് ജില്ലാ സമ്മേളനം സംഘടിപ്പിച്ചത്.

സർവ്വെ ഫീൽഡ് സ്റ്റാഫ് അസോ.സംസ്ഥാന പ്രസിഡൻറ് നരേഷ് കുമാർ കുന്നിയൂർ മുഖ്യ പ്രഭാഷണം നടത്തി. SFSA ജില്ലാ കമ്മിറ്റിയംഗം ജയ തയ്യിൽ രക്തസാക്ഷി പ്രമേയവും ജില്ലാ ജോയിൻ്റ് സെക്രട്ടറി ലിൻഡ ഗ്രേയ്സ് അനുശേചന പ്രമേയവും അവതരിപ്പിച്ചു. ചടങ്ങിൽ വച്ച് മ്യൂറൽ പെയിൻ്റിംഗിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ യദു കൃഷ്ണയെ ആദരിച്ചു. SFSA ജില്ലാ കമ്മിറ്റി സെക്രട്ടറി ഷാജേഷ് ഇക്കടവത്ത് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി സജീബ് കുമാർ ജി, എം.സി. ഗംഗാധരൻ, പി.സുധീഷ്, വിനോദ് പി,ഹയറുന്നീസ എ., റോയി ജോസഫ്, ടി.ടി.വി.സന്തോഷ് കുമാർ, കെ.വി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15066/survey-field-staff-association)