---
title: "മുള്ളൻകൊല്ലി കൃഷിഭവൻ മുഖേന ഗുണനിലവാരം ഇല്ലാത്ത കുരുമുളക് തൈ വിതരണത്തിന് എത്തിച്ചതായി പരാതി"
english_title: "Mullankolli Krishi Bhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150684/mullankolli-krishi-bhavan"
published_at: "2023-10-03T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ba8a6b0d9c_IMG-20231003-WA0058.jpg"
keywords: []
---

# മുള്ളൻകൊല്ലി കൃഷിഭവൻ മുഖേന ഗുണനിലവാരം ഇല്ലാത്ത കുരുമുളക് തൈ വിതരണത്തിന് എത്തിച്ചതായി പരാതി

> **Lead Summary:** **മുള്ളൻകൊല്ലി** : മുള്ളൻകൊല്ലി പഞ്ചായത്തിലെ കൃഷിഭവൻ മുഖേന ഗുണനിലവാരം ഇല്ലാത്ത കുരുമുളക് തൈ വിതരണത്തിന് എത്തിച്ചതായി പരാതി. മൂന്ന് തിരിവും കഴിഞ്ഞ് വേരുപോലും ഇല്ലാത്ത തൈകളാണ് വിതരണത്തിന് എത്തിച്ചത് എന്നാണ് കർഷകരുടെ പരാതി.

## Article Content

**മുള്ളൻകൊല്ലി** : മുള്ളൻകൊല്ലി പഞ്ചായത്തിലെ കൃഷിഭവൻ മുഖേന ഗുണനിലവാരം ഇല്ലാത്ത കുരുമുളക് തൈ വിതരണത്തിന് എത്തിച്ചതായി പരാതി. മൂന്ന് തിരിവും കഴിഞ്ഞ് വേരുപോലും ഇല്ലാത്ത തൈകളാണ് വിതരണത്തിന് എത്തിച്ചത് എന്നാണ് കർഷകരുടെ പരാതി.

ഏകദേശം പഞ്ചായത്തിൽ നിന്നും എട്ടു ലക്ഷം രൂപ മുടക്കി ചെയ്ത പദ്ധതിയാണിത്. ഒരു സ്റ്റാമ്പിന് ഗുണഭോക്ത വിഹിതമായി 2 രൂപ 15 പൈസയും പഞ്ചായത്ത് വക 8 രൂപ 60 പൈസയിൽ വിഹിതം കുറിച്ച് കണക്കുകൂട്ടുമ്പോൾ മൂന്ന് സ്റ്റമ്പിന് 25 രൂപ 80 പൈസ ചിലവ് വരുന്നുണ്ട്.

അതും ഈ ഒക്ടോബറിൽ കൊണ്ടുവന്ന കുരുമുളക് തൈ വെച്ചാൽ പിടിച്ചു കിട്ടാനും വളരെ ബുദ്ധിമുട്ടാണ്. ഒൿടോബർ മാസത്തിൽ തൈ നട്ടാൽ അടുത്ത രണ്ട് വെയില് കൊള്ളുമ്പോഴെക്കും കൈകൾ കരിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്. ഗുണമേന്മ ഇല്ലാത്ത വിതരണം ചെയ്ത മുഴുവൻ കുരുമുളക് തൈകളും തിരിച്ച് കൊടുക്കാൻ വേണ്ടുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് കൃഷി ഓഫീസർ സുമിന അറിയിച്ചു.

നാല് ലോഡ് തൈകൾ ആണ് മുള്ളൻകൊല്ലി പഞ്ചായത്തിൽ ഇറക്കിയിട്ടുള്ളത്. മുഴുവൻ തൈകളും കർഷകർ സമിതിയിൽ നിന്നും കൊണ്ടുപോയിട്ടുണ്ട്. ഗുണമേന്മ ഇല്ല എന്ന് കർഷകർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇനി കുരുമുളക് തൈകൾ ഇറക്കണ്ട എന്ന് കോൺടാക്ട് എടുത്ത വ്യക്തിയോട് പറഞ്ഞിട്ടുണ്ട് എന്ന് അറിയിച്ചു.

അമ്പലവയലിലെ ഗവർമെൻറ് അംഗീകൃത ഫാമിൽ നിന്നുമാണ് മേന്മയുള്ള തൈകൾ ഇറക്കുക എന്നാണ് അറിയിച്ചിരുന്നത്. ഒരുലക്ഷം തൈകൾക്കാണ് ഓർഡർ നൽകിയിരുന്നത്. വിതരണം ചെയ്തതിനു ശേഷം മാത്രമേ ഫണ്ട് കൈമാറുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ടായിരുന്നു. ഗുണമേ ഇല്ലാത്ത തൈകൾ തിരിച്ചു കൊടുക്കാൻ സമിതി അംഗങ്ങളോട് കൃഷി ഓഫീസർ അറിയിച്ചിട്ടുണ്ട്.

ഗുണഭോക്താവ് നേരിട്ട് കുടകിൽ പോയി മെയ് മാസത്തിൽ തൈ എടുക്കുകയാണ് എങ്കിൽ 15 രൂപയ്ക്ക് മൂന്ന് സ്റ്റമ്പുള്ള തൈ ലഭിക്കും. വണ്ടിക്കൂലിയും കൂടി കണക്കുകൂട്ടിയാൽ ഏകദേശം 18 രൂപയ്ക്ക് ലഭിക്കുന്ന തൈയാണ് ഇവിടെ ഇപ്പോൾ യാതൊരു ഗുണനിലവാരവും ഇല്ലാത്ത തൈ ഇറക്കിയിരിക്കുന്നതിന് പിന്നിൽ ചില മാഫിയകൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കർഷകരുടെ കണക്കുകൂട്ടൽ.

ഫണ്ടിന്റെ ലഭ്യത ഉറപ്പാക്കുകയും അത് വേറെ രീതിയിൽ ചെലവഴിക്കുകയും കർഷകർക്ക് യാതൊരുവിധ ഗുണവുമില്ലാത്ത രീതിയിലാണ് പ്രവർത്തിച്ചിരിക്കുന്നത്. കർഷകർക്ക് തൈ ലഭിക്കേണ്ടത് മെയ് മാസങ്ങളിൽ ആണ് . എങ്കിൽ മാത്രമേ പുതു മഴയത്ത് തൈ വളർന്ന് കേടുകൂടാതെ ലഭിക്കുവാൻ സാധിക്കുകയുള്ളൂ. യാതൊരു കാഴ്ചപ്പാടും ഇല്ലാതെ ചിലർക്ക് ഗുണം കിട്ടുന്ന രീതിയിൽ പ്രവർത്തിക്കുന്ന രീതി അവസാനിപ്പിക്കണം എന്ന് കർഷകർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150684/mullankolli-krishi-bhavan)