---
title: "ഐ.ഐ.എച്.ടി അഡീഷണൽ അക്കാദമി ശിലാസ്ഥാപനം ഡിസംബർ 10ന് "
english_title: "Iiht kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15077/iiht-kannur"
published_at: "2021-12-08T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b082f54a52b_PicsArt_12-08-03.33.54.jpg"
keywords: []
---

# ഐ.ഐ.എച്.ടി അഡീഷണൽ അക്കാദമി ശിലാസ്ഥാപനം ഡിസംബർ 10ന് 

> **Lead Summary:** കണ്ണൂർ: തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ്റ് ലും ടെക്നോളജിയുടെ IIHTഅഡീഷണൽ അക്കാദമി ബിൽഡിങ്ങിൻ്റെ ശിലാസ്ഥാപനം ഡിസംബർ 10 വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുമെന്ന് ഐ.ഐ.എച്ച്.ടി ഡയരക്ടർ എൻ ശ്രീധന്യൻ ഇന്ന് കണ്ണൂരിൽ അറിയിച്ചു. 

## Article Content

കണ്ണൂർ: തോട്ടടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ്റ് ലും ടെക്നോളജിയുടെ IIHTഅഡീഷണൽ അക്കാദമി ബിൽഡിങ്ങിൻ്റെ ശിലാസ്ഥാപനം ഡിസംബർ 10 വെള്ളിയാഴ്ച്ച വൈകീട്ട് മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുമെന്ന് ഐ.ഐ.എച്ച്.ടി ഡയരക്ടർ എൻ ശ്രീധന്യൻ ഇന്ന് കണ്ണൂരിൽ അറിയിച്ചു. 

ഐ.ഐ.എച്ച്.ടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് IAS  സ്വാഗതം പറയും. മേയർ ടി.ഒ. മോഹനൻ, ഡോ.വി.ശിവദാസൻ എം.പി., കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസ്ലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥികളാവും. 

ഐ.ഐ.എച്ച്.ടിയിൽ എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സ് റ്റിയുടെ കീഴിൽ പുതിയ ബി.ടെക് കോഴ്സ് ആരംഭിക്കുന്നതിനും കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ ചെയ്ന ബി.എസ്.സി കോസ്റ്റ്യൂം ആൻ്റ് ഫാഷൻ ഡിസൈനിങ്ങ് ത്രിവൽസര കോഴ്സ് ആരംഭിച്ചതിൻ്റെയും അടിസ്ഥാനത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ അക്കാദമിക് കെട്ടിടം നിർമ്മിക്കുന്നത്.  ഫാഷൻ ഡിസൈനിങ്ങ് മേഖലയിൽ അഞ്ച് റെഗുലർ കോഴ്സുകളാണ് നിലവിലുള്ളത്. 

വാർത്താ സമ്മേളനത്തിൽ കെ വി സന്തോഷ്, എം ശ്രീനാഥ്, വി വരദരാജൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15077/iiht-kannur)