---
title: "കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് ക്യാമ്പയിന് തുടക്കമായി"
english_title: "Kunnoth Paramp Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150780/kunnoth-paramp-panchayat"
published_at: "2023-10-03T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651beeafd4d87_IMG-20231003-WA0212.jpg"
keywords: []
---

# കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ കുടുംബശ്രീയുടെ തിരികെ സ്കൂളിലേക്ക് ക്യാമ്പയിന് തുടക്കമായി

> **Lead Summary:** **കുന്നോത്ത്പറമ്പ**: കുടുംബശ്രീ സി ഡി എസിന്റെ കീഴിലുള്ള കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ കുന്നോത്ത് പറമ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

## Article Content

**കുന്നോത്ത്പറമ്പ**: കുടുംബശ്രീ സി ഡി എസിന്റെ കീഴിലുള്ള കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്കായി സംസ്ഥാന സർക്കാർ നടത്തുന്ന തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ കുന്നോത്ത് പറമ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.

കുടുംബശ്രീ അംഗങ്ങളുടെ ജീവിതത്തിലെ രണ്ടാം പ്രവേശനോത്സവം ചെണ്ടയാട് യു പി സ്കൂളിലാണ് നടന്നത്. കെ.പി.മോഹനൻ എം.എൽ.എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനും പുതിയ സാധ്യതകൾക്കനുസരിച്ച്‌ നൂതന പദ്ധതികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ സജ്ജമാക്കുന്നതിനുമായാണ് സംസ്ഥാന സർക്കാർ തിരികെ സ്കൂളിലേക്ക് പദ്ധതിയുമായി മുന്നോട്ട് വന്നതെന്ന് കെ പി മോഹനൻ എം എൽ എ പറഞ്ഞു.

സ്ത്രീശാക്‌തീകരണത്തിന് ലോകത്തിന് തന്നെ മാതൃകയായ കുടുംബശ്രീയിലെ അംഗങ്ങൾക്ക് ഇത് പുതിയ അനുഭവത്തിനൊപ്പം അവരുടെ മുന്നോട്ട് ഉള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ 21000 അയൽക്കൂട്ടങ്ങളിൽ നിന്നായി 3.2 ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് തിരികെ സ്കൂളിലേക്ക് ക്യാമ്പയിനിൽ പങ്കാളികളാവുന്നത്.

കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്  കെ.ലത അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് എൻ. അനിൽകുമാർ, ജനപ്രതിനിധികളായ കെ.ജിഷ, എം. ബീന, പഞ്ചായത്ത് സെക്രട്ടറി പ്രദീപ്, സി.ഡി.എസ്.ചെയർ പേഴ്സൺ പി.വി.ശ്രീജിന, വൈസ്ചെയർപേഴ്സൺ കെ.ബിനീഷ, മെമ്പർ മാരായ പി.പത്മജ, വി.എൻ.ഷീന, വി.പിസജീന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150780/kunnoth-paramp-panchayat)