---
title: "തലശ്ശേരി ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി"
english_title: "Thalaseri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150795/thalaseri"
published_at: "2023-10-03T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c00d02e7d2_IMG-20231003-WA0268.jpg"
keywords: []
---

# തലശ്ശേരി ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി

> **Lead Summary:** **തലശ്ശേരി**: പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി. ചാലിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ശിവപുരോട്ട് മഹാദേവ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.

## Article Content

**തലശ്ശേരി**: പെരുന്താറ്റിൽ ശിവപുരോട്ട് മഹാദേവ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി. ചാലിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ശിവപുരോട്ട് മഹാദേവ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.

മുത്തുക്കുടകളുടെയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി ഘോഷയാത്ര ക്ഷേത്രത്തിൽ എത്തിച്ചേർന്നു.തുടർന്ന് ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരി ദീപം തെളിയിച്ചു.ചരിത്രകാരനും ചിത്രകാരനുമായ കെ.കെ.മാരാർ ഉദ്ഘാടനം ചെയ്തു.എം.പി.അമർനാഥ് അധ്യക്ഷത വഹിച്ചു.

എം.കെ.ബാലകൃഷ്ണൻ,മനോജ്,രാജേഷ് ഉച്ചുമ്മൽ,പ്രവീൺ കുമാർ, സുരേന്ദ്രൻ തിരുവോത്ത്, ഇ.എം.സത്യനാഥ്,എം.പി.ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.തുടർന്ന് യഞ്ജവേദിയിൽ ആചാര്യവരണവും ഭാഗവത മാഹാത്മ്യ പാരായണവും വിവരണവും വ്യാഖ്യാനവും നടന്നു. പഴേടം വാസുദേവൻ നമ്പൂതിരിയാണ് യഞ്ജാചാര്യൻ. സപ്താഹ യഞ്ജം ഈ മാസം എട്ട് വരെ നീണ്ടു നിൽക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150795/thalaseri)