---
title: "ഏകദിന ലഹരി വിരുദ്ധ  ക്യാമ്പ് സംഘടിപ്പിച്ചു.  "
english_title: "A one-day anti-drug camp was organized. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150823/a-one-day-anti-drug-camp-was-organized"
published_at: "2023-10-03T19:50:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c235769641_ms_kerala_(91).jpg"
keywords: []
---

# ഏകദിന ലഹരി വിരുദ്ധ  ക്യാമ്പ് സംഘടിപ്പിച്ചു.  

> **Lead Summary:** മാനന്തവാടി: മാനന്തവാടി ഗവ. കോളേജില്‍ വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തില്‍ മണ്ഡലാടിസ്ഥാനത്തിലുള്ള ഏകദിന ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭ ചെയര്‍ പേഴ്‌സന്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു.

## Article Content

മാനന്തവാടി: മാനന്തവാടി ഗവ. കോളേജില്‍ വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തില്‍ മണ്ഡലാടിസ്ഥാനത്തിലുള്ള ഏകദിന ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭ ചെയര്‍ പേഴ്‌സന്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചുഎക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെംബര്‍ കെ.വിജയന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, വാര്‍ഡ് മെംബര്‍ ലിസി ജോണ്‍ ഡോ.മനോജ്.എന്‍, മാനന്തവാടി നിയോജക മണ്ഡല പരിധിയിലുള്ള വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വിവിധ സ്‌കൂള്‍, കോളേജുകളിലെ പ്രിന്‍സിപ്പല്‍, ഹെഡ്മാസ്റ്ററുമാര്‍, എ.ഡി.എസ്സ്,സി.ഡി.എസ്സ് സെക്രട്ടറി,പ്രസിഡന്റ് മാര്‍, കോളേജിലെ  എന്‍.സി.സി, എന്‍.എസ്.എസ് കേഡറ്റുമാര്‍,പോലീസ്,എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിമുക്തിയുടെ നേതൃത്ത്വത്തില്‍ നിലവില്‍ നടത്തിവരുന്ന  പ്രവര്‍ത്തനങ്ങളുടെ അവലോകനവും, ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗത്തില്‍ വിശദമായ ചര്‍ച്ച നടത്തി.യോഗത്തില്‍ മാനന്തവാടി ജനമൈത്രി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സനില്‍. എസ്സ് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150823/a-one-day-anti-drug-camp-was-organized)