---
title: "പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു"
english_title: "Kannur pradhishetha dharna"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15086/kannur-pradhishetha-dharna"
published_at: "2021-12-08T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b086fe6f3d7_PicsArt_12-08-03.43.58.jpg"
keywords: []
---

# പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂർ: കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൻ ബുധനാഴ്ച രാവിലെ കണ്ണൂർ കലക്ടറേറ്റു പടിക്കൽ ബഹുജന പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

## Article Content

കണ്ണൂർ: കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൻ ബുധനാഴ്ച രാവിലെ കണ്ണൂർ കലക്ടറേറ്റു പടിക്കൽ ബഹുജന പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. പാരിസ്ഥിതിക വിനാശകരമായ പദ്ധതി നമ്മുക്ക് അനുയോജ്യമാണോ എന്ന് അധികാരികൾ പരിശോധിക്കണം. പദ്ധതിയ്ക്ക് ആവശ്യമായ കോടിക്കണക്കിന് രൂപ എങ്ങനെ കണ്ടെത്തും. ആഴ്ചയിലൊരിക്കൽ മുട്ട വാങ്ങാൻ കഴിവില്ലാത്തവൻ ദിവസം കോഴി ബിരിയാണി വാങ്ങുമെന്ന് വീമ്പ് പറയുന്നതു പോലെയാണ് സർക്കാരിൻ്റെ അവകാശവാദമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മേയർ പരിഹസിച്ചു. 

പദ്ധതി ഉപക്ഷിക്കും വരെ എന്ത് നഷ്ടം സഹിച്ചും സമരം ശക്തമായി തുടരുമെന്ന് ഡി.സുരേന്ദ്രനാഥ് വ്യക്തമാക്കി. കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. കെ. റെയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ എ.പി. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. അഡ്വ.പി.സി.വിവേക് സ്വാഗതം പറഞ്ഞു. 

ജനലക്ഷങ്ങളെ കുടിയൊഴുപ്പിക്കുന്ന, കേരളത്തെ കടക്കെണിയിലാക്കുന്ന, നാടിനെ രണ്ടായി പിളർത്തുന്ന, പരിസ്ഥിതിയെ തകർക്കുന്ന വിനാശകരമായ കെ-റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക എന്നാവശ്യപ്പൊണ് ധർണ്ണ സംഘടിപ്പിച്ചത്. യു.ഡി.എഫ് ചെയർമാൻ പി.ടി. മാത്യു, ഡി.സി.സി സെക്രട്ടറി അഡ്വ.റഷീദ് കവ്വായി, മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റ് ഫാരിഷ ടീച്ചർ, സി.എ അജീർ, രാജൻ കോരമ്പേത്ത് പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15086/kannur-pradhishetha-dharna)