---
title: "#kalpetta | മുട്ടിൽ മരം മുറി: എം.എൽ.എയുടെ നേതൃത്വത്തിൽ  വില്ലേജ് ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150882/kalpetta"
published_at: "2023-10-04T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cae748f848_IMG-20231004-WA0001.jpg"
keywords: []
---

# #kalpetta | മുട്ടിൽ മരം മുറി: എം.എൽ.എയുടെ നേതൃത്വത്തിൽ  വില്ലേജ് ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു 

> **Lead Summary:**  **കൽപ്പറ്റ**: മുട്ടിൽ മരംമുറി ചതിക്കപ്പെട്ട കർഷകരുടെയും ആദിവാസികളുടെയും പക്കൽ നിന്ന് പിഴ ഈടാക്കാനുള്ള സർക്കാർ നടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ടി സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറുടെ മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

## Article Content

 **കൽപ്പറ്റ**: മുട്ടിൽ മരംമുറി ചതിക്കപ്പെട്ട കർഷകരുടെയും ആദിവാസികളുടെയും പക്കൽ നിന്ന് പിഴ ഈടാക്കാനുള്ള സർക്കാർ നടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ടി സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസറുടെ മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കോൺഗ്രസ് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് മാർച്ചിനെ അഭിസംബോധന ചെയ്യാൻ എത്തിയപ്പോഴാണ് എംഎൽഎ കർഷകർക്ക് നൽകിയ നോട്ടീസിന്മേലുള്ള നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസറുടെ ക്യാമ്പിനിൽ ഇരുന്ന് പ്രതിഷേധിച്ചത്. രണ്ടു മണിക്കൂർ നീണ്ട സമരത്തിനും ചർച്ചകൾക്കും ശേഷം കർഷകർക്ക് നൽകിയ നോട്ടീസിൻ മേലുള്ള നടപടികൾ നിർത്തിവയ്ക്കുമെന്നും, ജനപ്രതിനിധികളുമായി ചർച്ച ചെയ്തശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും കർഷകർക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നുള്ള ഉറപ്പിൻ മേലാണ് സമരം അവസാനിപ്പിച്ചത്.

കോൺഗ്രസ് നേതാക്കളായ ബിനു തോമസ്, ജോയ് തൊട്ടിത്തറ, എം ഒ ദേവസ്യ , സജീവൻ പി, വി കെ ഗോപി, കെ എസ് സ്കറിയ, ശശി പന്നിക്കുഴി, കെ എ എല്‍ദോ, മേരി സിറിയക്, കെ വിജയലക്ഷ്മി എന്നിവർ എംഎൽയോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150882/kalpetta)