---
title: "#wayanad | മുളയിൽ ജീവിതം മെനയാൻ തയ്യാറെടുക്കുകയാണ് വയനാട്ടിലെ ഒരു കൂട്ടം ഗോത്ര യുവജനങ്ങൾ"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150902/wayanad"
published_at: "2023-10-04T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cda9ab061f_Picsart_23-10-04_08-46-25-139.jpg"
keywords: []
---

# #wayanad | മുളയിൽ ജീവിതം മെനയാൻ തയ്യാറെടുക്കുകയാണ് വയനാട്ടിലെ ഒരു കൂട്ടം ഗോത്ര യുവജനങ്ങൾ

> **Lead Summary:** **വയനാട്**: മുളയിൽ ജീവിതം മെനയാൻ തയ്യാറെടുക്കുകയാണ് വയനാട്ടിലെ ഒരു കൂട്ടം ഗോത്ര യുവജനങ്ങൾ. സംസ്ഥാന സർക്കാരിൻ്റെ സഹായത്തോടെ പുത്തൂർ വയൽ എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ഒരാഴ്ചയിലേറെ നീണ്ടു നിന്ന പരിശീലനത്തിലൂടെ ഇരുപതോളം പേരാണ് മുളയുൽപ്പന്ന നിർമ്മാണ മേഖലയിലേക്ക് തിരിയുന്നത്.

## Article Content

**വയനാട്**: മുളയിൽ ജീവിതം മെനയാൻ തയ്യാറെടുക്കുകയാണ് വയനാട്ടിലെ ഒരു കൂട്ടം ഗോത്ര യുവജനങ്ങൾ. സംസ്ഥാന സർക്കാരിൻ്റെ സഹായത്തോടെ പുത്തൂർ വയൽ എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ഒരാഴ്ചയിലേറെ നീണ്ടു നിന്ന പരിശീലനത്തിലൂടെ ഇരുപതോളം പേരാണ് മുളയുൽപ്പന്ന നിർമ്മാണ മേഖലയിലേക്ക് തിരിയുന്നത്.

മുളയുടെ നാടാണ് വയനാട് . വനത്തിനകത്തും പുറത്തുമായി വിവിധയിനം മുള വളരുന്നുണ്ട് .മുമ്പ് ഗോത്ര വിഭാഗങ്ങളുടെ ജീവിതത്തിലെ നിത്യോപയോഗത്തിനും കലകൾക്കും ഭക്ഷണത്തിനും പോലും മുള അത്യന്താപേക്ഷിതമായിരുന്നു. മുളയുമായി ബന്ധപ്പെട്ട ഒട്ടേറെ പൈതൃകങ്ങളും ഗോത്ര ജനതക്കുണ്ട് .മാറിയ കാലത്ത് മുളയുടെ ഉപയോഗം തിരിച്ചെത്തിയിട്ടുണ്ട്. വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും കരകൗശല ഉൽപ്പന്നങ്ങളുണ്ടാക്കുന്നതിനും വാദ്യോപകരണങ്ങൾ തയ്യാറാക്കുന്നതിനുമാണ് സംസ്ഥാന സർക്കാരിൻ്റെ കെ.എസ്.സി.എസ്.ടി.ഇ യുടെ പട്ടികജാതി- പട്ടികവർഗ്ഗ സെല്ലിൻ്റെ സഹകരണത്തോടെ പുത്തൂർ വയൽ എം.എസ്.സ്വാമി നാഥൻ ഗവേഷണ നിലയിത്തിൽ ഒരാഴ്ചയിലേറെ നീണ്ടു നിന്ന പരിശീലനം സംഘടിപ്പിച്ചത്.

ഈ രംഗത്ത് സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പരിശയകരുടെ നേതൃത്വത്തിലായിരുന്നു പരീശീലനം. വാദ്യോപകരണങ്ങൾ അടക്കം നിരവധി മുളയുൽപ്പന്നങ്ങൾ ഒരാഴ്ചകൊണ്ട് സംഘാംഗങ്ങൾ നിർമ്മിച്ചു. വയനാടിന് പുറത്ത് നിന്നുള്ളവരും പരിശീലനത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150902/wayanad)