---
title: "പാട്ടരുവി ഗാനാലാപന- ആസ്വാദന സദസ് നാലാം ലക്കം ഉദ്ഘാടനം ചെയ്തു"
english_title: "Pataruvi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150931/pataruvi"
published_at: "2023-10-04T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cfb5a61c07_Screenshot_2023-10-04-10-57-42-86_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാട്ടരുവി ഗാനാലാപന- ആസ്വാദന സദസ് നാലാം ലക്കം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൽപ്പറ്റ**: കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം പാട്ടരുവി ഗാനാലാപന- ആസ്വാദന സദസ് നാലാം ലക്കം മലനാട് ചാനൽ എക്സി. എഡിറ്റർ പി.വി. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രകാശൻ, പി.കെ. റെജി, പി.എൻ. കൃഷ്ണൻ, എസ്.സി. ജോൺ എന്നിവർ സംസാരിച്ചു.

## Article Content

**കൽപ്പറ്റ**: കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയം പാട്ടരുവി ഗാനാലാപന- ആസ്വാദന സദസ് നാലാം ലക്കം മലനാട് ചാനൽ എക്സി. എഡിറ്റർ പി.വി. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രകാശൻ, പി.കെ. റെജി, പി.എൻ. കൃഷ്ണൻ, എസ്.സി. ജോൺ എന്നിവർ സംസാരിച്ചു.

എം.എസ്. ബാബുരാജ് സായാഹ്നമായാണ് നാലാം ലക്കം സംഘടിപ്പിച്ചത്. പി.എസ്. ബിനു, അഖിൽ രാജ്, ഐ. ശ്രീജ കെ, പ്രദീപ്കുമാർ, ആർ. ഗോപാലകൃഷ്ണൻ, എൻ.കെ. ഹരീഷ് കുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. പാട്ടരുവി അഞ്ചാം ലക്കം നവംബർ അഞ്ചിനു 4.30-ന് എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടക്കും. വയലാർ സായാഹ്നമായാണ് പരിപാടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150931/pataruvi)