---
title: "ലോക്‌സഭാ തെരഞ്ഞെടുപ്പ് അരികെ: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും"
english_title: "KPCC Political Affairs Committee meeting to be held today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150957/kpcc-political-affairs-committee-meeting-to-be-held-today"
published_at: "2023-10-04T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d0bf25374b_Screenshot_2023-10-04-12-22-01-17_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ലോക്‌സഭാ തെരഞ്ഞെടുപ്പ് അരികെ: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും

> **Lead Summary:** ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. താഴെ തട്ടിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി മണ്ഡലം പുനഃസംഘടന പൂർത്തിയാക്കുന്നത് അടക്കമുള്ളവ യോഗത്തിൽ ചർച്ചയാകും.

## Article Content

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. താഴെ തട്ടിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി മണ്ഡലം പുനഃസംഘടന പൂർത്തിയാക്കുന്നത് അടക്കമുള്ളവ യോഗത്തിൽ ചർച്ചയാകും.

പുനഃസംഘടനയിലെ പരാതികളും യോഗത്തിൽ ഉയർന്നേക്കും. യോഗത്തിൽ സ്ഥാനാർഥി നിർണയ ചർച്ചകളുണ്ടാകാൻ സാധ്യതയില്ല. അതേസമയം സിറ്റിംഗ് എംപിമാർ തുടരട്ടെ എന്ന നിലപാടാണുള്ളത്. അതേസമയം ഇത് രണ്ടാം നിര നേതാക്കളെ അസ്വസ്ഥരാക്കാൻ ഇടയുണ്ട്.

ഇത്തരം പരാതികൾ പരിഹരിക്കാനുള്ള ചർച്ചകളും യോഗത്തിലുണ്ടാകും പുതുപ്പള്ളി വിജയത്തിന് ശേഷമുള്ള ആദ്യത്തെ രാഷ്ട്രീയകാര്യ സമിതി യോഗമാണിത്. കെ സുധാകരനും വിഡി സതീശനും തമ്മിൽ മൈക്കിന്റെ പേരിലുണ്ടായ വിവാദവും സമിതി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150957/kpcc-political-affairs-committee-meeting-to-be-held-today)