---
title: "കണിച്ചാറിൽ വീണ്ടും മോഷണ ശ്രമം"
english_title: "Kanichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150967/kanichar"
published_at: "2023-10-04T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d114e33018_Screenshot_2023-10-04-12-28-29-80_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണിച്ചാറിൽ വീണ്ടും മോഷണ ശ്രമം

> **Lead Summary:** കണിച്ചാർ: കണിച്ചാറിൽ വീടിന്റെ വാതിൽ തകർത്ത് മോഷണശ്രമം. കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ജെയിംസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നതായി കണ്ടത്. വീടിന്റെ വാതിൽ തകർത്ത് വീട്ടിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് വീട്ടിനുള്ളിലെ വാതിലുകളും അലമാരയും തകർത്ത നിലയിലാണ്.

## Article Content

കണിച്ചാർ: കണിച്ചാറിൽ വീടിന്റെ വാതിൽ തകർത്ത് മോഷണശ്രമം. കണിച്ചാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ജെയിംസിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നതായി കണ്ടത്. വീടിന്റെ വാതിൽ തകർത്ത് വീട്ടിനുള്ളിൽ പ്രവേശിച്ച മോഷ്ടാവ് വീട്ടിനുള്ളിലെ വാതിലുകളും അലമാരയും തകർത്ത നിലയിലാണ്.

ജെയിംസിന്റെ ആൾതാമസം ഇല്ലാത്ത വീട്ടിനുള്ളിലാണ് മോഷണ ശ്രമം നടത്തിയത്. ജെയിംസിന്റെ ഭാര്യ സഹോദരൻ ജോസുകുട്ടി വീട് വൃത്തിയാക്കാൻ കയറിയപ്പോഴാണ് മോഷണശ്രമം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിന് പിന്നാലെ കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

വീട്ടിൽ നിന്നും യാതൊന്നും നഷ്ടപ്പെട്ടിരുന്നില്ല, എന്നാൽ മോഷ്ടാവ് മാരകായുധത്താൽ വാതിലും അലമാരയും തകർത്തതിനാൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. കുറച്ചുദിവസം മുന്നേയും സമീപത്തെ കരുണാലയത്തിൽ കരുണന്റെ വീട്ടിലും മോഷണം ശ്രമം നടന്നിരുന്നു.

സമാനമായ രീതിയിൽ വാക്കത്തി ഉപയോഗിച്ച് ഡോർ കുത്തിപ്പൊളിച്ചാണ് മോഷണ ശ്രമം നടന്നത്. ഡോർ കുത്തിപൊളിക്കുന്നതിനിടെ വീട്ടുടമസ്ഥൻ ഉണർന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് ഓടി പോവുകയായിരുന്നു. തൊട്ടടുത്ത രണ്ടു വീട്ടിലും മോഷണശ്രമം നടന്നതിൽ തുടർന്ന് കേളകം പോലീസ് അന്വേഷണം ഊർജിതമാക്കി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150967/kanichar)