---
title: "കരനെൽ കൃഷിയിൽ നൂറ് മേനി കൊയ്ത് പായം"
english_title: "Payam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150987/payam"
published_at: "2023-10-04T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d1f4304512_Picsart_23-10-04_13-42-42-023.jpg"
keywords: []
---

# കരനെൽ കൃഷിയിൽ നൂറ് മേനി കൊയ്ത് പായം

> **Lead Summary:** **പായം**: പായത്ത് കരനെൽ കൃഷി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പായം ഗ്രാമ പഞ്ചായത്തിൽ മാടത്തിൽ വാർഡിൽ ജെ എൽ ജി ഗ്രൂപ്പ് വഴി ചെയ്ത കരനെൽ കൃഷി കൊയ്ത്തുത്സവം - പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു.

## Article Content

**പായം**: പായത്ത് കരനെൽ കൃഷി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പായം ഗ്രാമ പഞ്ചായത്തിൽ മാടത്തിൽ വാർഡിൽ ജെ എൽ ജി ഗ്രൂപ്പ് വഴി ചെയ്ത കരനെൽ കൃഷി കൊയ്ത്തുത്സവം - പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു.

മാടത്തിൽ വാർഡ് മെമ്പർ പി സാജിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് മുരളീധരൻ, ശരത്ത്, വാർഡ് വികസന സമിതി അംഗം പി പ്രമോദ്, ജെ എൽ ജി ഗ്രൂപ്പ് അംഗങ്ങളായ രമണി വി, വത്സല പി എന്നിവർ സംസാരിച്ചു. പായം ഗ്രാമ പഞ്ചായത്ത് തരിശു രഹിത പഞ്ചായത്തിന്റെ ഭാഗമായി 110 ഹെക്ടർ സ്ഥലത്ത് ഈ വർഷം (2023 - 24) കരനെൽകൃഷി ചെയ്തത്. കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പ് വഴി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിലമൊരുക്കൽ ജോലികൾ നടത്തി.

കൃഷി ഭവൻ മുഖേന വീത്തുകൾ നൽകിയാണ് കരനെൽകൃഷി നടത്തുന്നത്. ഇതിലൂടെ ലഭിക്കുന്ന നെല്ല് കുത്തി അരിയാക്കി പായം ഗോൾഡൻ മട്ട എന്ന ബ്രാന്റിൽ നല്ലയിനം അരികൾ വിപണിയിൽ എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. പായത്ത് തരിശു രഹിത പഞ്ചായത്ത് എന്നതിന്റെ ഭാഗമായി കരനെൽകൃഷി കൂടുതൽ ഇടങ്ങളിൽ വ്യാപിപ്പിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുവാനും, സാധിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150987/payam)