---
title: "തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ"
english_title: "Thalaseri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151009/thalaseri"
published_at: "2023-10-04T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d2f7d805fa_Picsart_23-10-04_14-51-02-325.jpg"
keywords: []
---

# തലശ്ശേരി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി**: പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായിയുവാവിനെ തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. ഉത്തർപ്രദേശ് സ്വദേശിയായ കരൺ ശങ്കറിനെയാണ്‌ 200 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ സഹിതം പിടിക്കൂടിയത്.

## Article Content

**തലശ്ശേരി**: പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായിയുവാവിനെ തലശ്ശേരി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. ഉത്തർപ്രദേശ് സ്വദേശിയായ കരൺ ശങ്കറിനെയാണ്‌ 200 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ സഹിതം പിടിക്കൂടിയത്.

ഇയാളിൽ നിന്ന് 2500 രൂപ പിഴ ഈടാക്കി, പുകയില്ല ഉൽപ്പന്നങ്ങൾ നശിപ്പിച്ചു. ക്ലീൻ സിറ്റി മാനേജർ രാജീവ്, ഹെൽത്ത് ഇൻസ്പെക്ടർ പത്മരാജൻ, കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ റെയ്ഡിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151009/thalaseri)