---
title: "അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ്: വയനാട് ജില്ലാ വാര്‍ഷിക സമ്മേളനം11,12 തീയതികളില്‍"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151013/wayanad"
published_at: "2023-10-04T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d324e45c56_Screenshot_2023-10-04-15-02-45-30_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ്: വയനാട് ജില്ലാ വാര്‍ഷിക സമ്മേളനം11,12 തീയതികളില്‍

> **Lead Summary:** അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള(എ.എ.ഡബ്ല്യു.കെ) വയനാട് ജില്ലാ വാര്‍ഷിക സമ്മേളനം 11,12 തീയതികളില്‍ പഴയ ബസ്സ്റ്റാന്‍ഡിനു സമീപം യെസ് ഭാരത് ഗ്രൗണ്ടില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള(എ.എ.ഡബ്ല്യു.കെ) വയനാട് ജില്ലാ വാര്‍ഷിക സമ്മേളനം 11,12 തീയതികളില്‍ പഴയ ബസ്സ്റ്റാന്‍ഡിനു സമീപം യെസ് ഭാരത് ഗ്രൗണ്ടില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി 11ന് രാവിലെ നടത്തുന്ന മെഡിക്കല്‍ ക്യാമ്പ്, റോഡ് സുരക്ഷ, വാഹന മലിനീകരണം, വ്യവസായങ്ങളും സംരംഭകരും എന്നീ വിഷയങ്ങളില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ എന്നിവ മുനിസിപ്പല്‍ ചെയര്‍മാന്‍ കെയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്യും.

ഉച്ചകഴിഞ്ഞ് രണ്ടിന് ട്രാഫിക് ജംഗ്ഷനില്‍നിന്നു സമ്മേളന നഗരിയിലേക്ക് പ്രകടനം ഉണ്ടാകും. വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ചേരും. അസോസിയേഷനു ജില്ലയില്‍ 1,500 അംഗങ്ങളുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

അപകട ഇന്‍ഷ്വറന്‍സ്, ചികിത്സാസഹായ, മരണാനന്തര സഹായ, വിദ്യാഭ്യാസ സഹായ, പെന്‍ഷന്‍ പദ്ധതികള്‍ സംഘടന അംഗങ്ങള്‍ക്കായി നടപ്പാക്കിയിട്ടുണ്ട്. പ്രമുഖ മോട്ടോര്‍ വാഹന കമ്പനികളുടെ പിന്തുണയോടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഭാരവാഹികളായ വി.കെ. ചന്ദ്രന്‍, കെ.ഡി. രാജന്‍ നായര്‍, എന്‍.എം. ശിവദാസന്‍, ബിജു മനയില്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151013/wayanad)