---
title: "ചിറ്റാരിപ്പറമ്പ് പൂവത്തിൻ കീഴിന് സമീപം ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം"
english_title: "Chittariparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151044/chittariparamba"
published_at: "2023-10-04T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d4d00431d8_Picsart_23-10-04_16-57-51-920.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പ് പൂവത്തിൻ കീഴിന് സമീപം ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം

> **Lead Summary:** **കൂത്തുപറമ്പ്** :ചിറ്റാരിപ്പറമ്പിൽ ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. ചിറ്റാരിപ്പറമ്പ് പൂവത്തിൻ കീഴിനു സമീപമാണ് ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ പേരാവൂർ സ്വദേശി ഭാസ്കരനും, ക്ലീനർ റിജേഷിനുമാണ് പരിക്കേറ്റത്. പരിക്കേറ്റതിനെത്തുടർന്ന് ഇരുവരെയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കൂത്തുപറമ്പ്** :ചിറ്റാരിപ്പറമ്പിൽ ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. ചിറ്റാരിപ്പറമ്പ് പൂവത്തിൻ കീഴിനു സമീപമാണ് ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ പേരാവൂർ സ്വദേശി ഭാസ്കരനും, ക്ലീനർ റിജേഷിനുമാണ് പരിക്കേറ്റത്. പരിക്കേറ്റതിനെത്തുടർന്ന് ഇരുവരെയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151044/chittariparamba)