---
title: "സിവിൽ സർവ്വീസ് നിലനിൽക്കേണ്ടത് പൊതുസമൂഹത്തിൻ്റെ ആവശ്യം- ജോയിൻ്റ് കൗൺസിൽ "
english_title: "It is the demand of the general public that the civil service should exist - Joint Council "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151082/it-is-the-demand-of-the-general-public-that-the-civil-service-should-exist-joint-council"
published_at: "2023-10-04T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d7031d0c6e_ms_kerala_(98).jpg"
keywords: []
---

# സിവിൽ സർവ്വീസ് നിലനിൽക്കേണ്ടത് പൊതുസമൂഹത്തിൻ്റെ ആവശ്യം- ജോയിൻ്റ് കൗൺസിൽ 

> **Lead Summary:** **ഇരിട്ടി: **സാധാരണക്കാരും പാവപ്പെട്ടവരും അടങ്ങുന്ന പൊതു സമൂഹത്തിന് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളും സേവനങ്ങളും ലഭ്യമാകുന്നതിന് ശക്തമായ സിവിൽ സർവ്വീസ് നില നിൽക്കേണ്ടത് അനിവാര്യമാണന്ന് ജോയിൻ്റ് കൗൺസിൽ ഇരിട്ടി മേഖല കൺവെൻഷൻ ഉത്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന കമ്മറ്റി അംഗം കെ.വി. രവീന്ദ്രൻ അഭിപ്രായപ്പെട്ടു.

## Article Content

**ഇരിട്ടി: **സാധാരണക്കാരും പാവപ്പെട്ടവരും അടങ്ങുന്ന പൊതു സമൂഹത്തിന് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളും സേവനങ്ങളും ലഭ്യമാകുന്നതിന് ശക്തമായ സിവിൽ സർവ്വീസ് നില നിൽക്കേണ്ടത് അനിവാര്യമാണന്ന് ജോയിൻ്റ് കൗൺസിൽ ഇരിട്ടി മേഖല കൺവെൻഷൻ ഉത്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന കമ്മറ്റി അംഗം കെ.വി. രവീന്ദ്രൻ അഭിപ്രായപ്പെട്ടു.

സിവിൽ സർവ്വീസ് സംരക്ഷിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കുക, സിവിൽ സർവീസ് അഴിമതി രഹിതവും കാര്യക്ഷമവുമാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ജോയിൻ്റ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 1ന് കാസർകോഡു നിന്നും ആരംഭിച്ച് ഡിസംബർ 7 ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന സിവിൽ സർവീസ് സംരക്ഷണയാത്രയുടെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ചും യാത്ര വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ സംബന്ധിച്ചും വിശദീകരിക്കുന്നതിനു ചേർന്ന മേഖല കൺവെൻഷൻ മേഖല പ്രസിഡൻ്റ് ഷെയ്സ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാവി പ്രവർത്തനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് ജില്ലാ സെക്രടറി റോയി ജോസഫ് കെ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി യേറ്റ് അംഗം റഷീദ്. കെ.ടി , മേഖല സെക്രട്ടറി അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151082/it-is-the-demand-of-the-general-public-that-the-civil-service-should-exist-joint-council)