---
title: "കടയുടെ പൂട്ട് തകര്‍ത്ത് മോഷണം."
english_title: "Theft by breaking the lock of a shop. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151129/theft-by-breaking-the-lock-of-a-shop"
published_at: "2023-10-04T22:57:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651da0bfd20e1_ms_kerala_-_2023-10-04T225634.566.jpg"
keywords: []
---

# കടയുടെ പൂട്ട് തകര്‍ത്ത് മോഷണം.

> **Lead Summary:** **തോണിച്ചാല്‍: **തോണിച്ചാലില്‍ കടയുടെ പൂട്ട് തകര്‍ത്ത് മോഷണം. തോണിച്ചാലിലുള്ള എന്‍പി ബനാന ഏജന്‍സിയിലാണ് ഇന്ന് പുലര്‍ച്ചെയോടെ മോഷണം നടന്നത്.9 ചാക്ക് കുരുമുളക് മോഷണം പോയതായി ഉടമ എന്‍ പി ബിജു പറഞ്ഞു. 21 ചാക്ക് കുരുമുളകും, അര ചാക്ക് കാപ്പിയുമാണ് കടയിലുണ്ടായിരുന്നത്.

## Article Content

**തോണിച്ചാല്‍: **തോണിച്ചാലില്‍ കടയുടെ പൂട്ട് തകര്‍ത്ത് മോഷണം. തോണിച്ചാലിലുള്ള എന്‍പി ബനാന ഏജന്‍സിയിലാണ് ഇന്ന് പുലര്‍ച്ചെയോടെ മോഷണം നടന്നത്.9 ചാക്ക് കുരുമുളക് മോഷണം പോയതായി ഉടമ എന്‍ പി ബിജു പറഞ്ഞു. 21 ചാക്ക് കുരുമുളകും, അര ചാക്ക് കാപ്പിയുമാണ് കടയിലുണ്ടായിരുന്നത്.

ഇതില്‍ 9 ചാക്ക് കുരുമുളകാണ് നഷ്ട്ടപ്പെട്ടത്. മേശയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടില്ല. ജീവനക്കാരന്‍ കട തുറക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നതെന്നും,

നിലവിലെ വിലയനുസരിച്ച്‌രണ്ട് ലക്ഷത്തില്‍പരം  രൂപയുടെ നഷ്ടം കണക്കാക്കുന്നതായും ബിജു പറഞ്ഞു.മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുള്‍ കരീം, എസ്‌ഐ  കെ.കെ സോബിന്‍, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. സമീപത്തെ സിസിടി വി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151129/theft-by-breaking-the-lock-of-a-shop)