---
title: "#wayanad | വയനാട്  കമ്പമലയില്‍ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151187/wayanad"
published_at: "2023-10-05T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e494cdff46_images_(73).jpeg"
keywords: []
---

# #wayanad | വയനാട്  കമ്പമലയില്‍ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. 

> **Lead Summary:** **വയനാട്:** മാനന്തവാടി കമ്പമലയില്‍ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. തലപ്പുഴ മേഖലയിലെ തോട്ടങ്ങളും വനമേഖലയും കേന്ദ്രീകരിച്ചാണ് തെരച്ചില്‍. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇന്നലെ വീണ്ടും കമ്പവലയില്‍ എത്തിയത്. പാടികള്‍ക്ക് സമീപം പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ മാവോയിസ്റ്റുകള്‍ തകര്‍ത്തു.

## Article Content

**വയനാട്:** മാനന്തവാടി കമ്പമലയില്‍ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. തലപ്പുഴ മേഖലയിലെ തോട്ടങ്ങളും വനമേഖലയും കേന്ദ്രീകരിച്ചാണ് തെരച്ചില്‍. അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇന്നലെ വീണ്ടും കമ്പവലയില്‍ എത്തിയത്. പാടികള്‍ക്ക് സമീപം പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ മാവോയിസ്റ്റുകള്‍ തകര്‍ത്തു.

സംഘത്തിനെതിരെ പ്രതിഷേധിച്ചവരുമായി തര്‍ക്കം ഉണ്ടായി. മൂന്നു യുവാക്കളും രണ്ട് മധ്യവയസ്‌കരും അടങ്ങുന്ന സംഘമാണ് കമ്പമലയില്‍ എത്തിയത് എന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് മാവോയിസ്റ്റുകള്‍ ഈ മേഖലയില്‍ എത്തുന്നത്. നേരത്തെ കെഎഫ്ഡിസി ഓഫീസിനു നേരെ ആക്രമണം നടത്തിയിരുന്നു. കമ്പമലയിലെ തൊഴിലാളികളുടെ ദുരവസ്ഥയ്ക്ക് കാരണം മാനേജ്‌മെന്റുകളാണെന്നും മാനേജ്‌മെന്റുകളെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കുമെന്നും ഉള്‍പ്പെടെ രേഖപ്പെടുത്തിയ ലഘുലേഖയും നാട്ടുകാര്‍ക്ക് നല്‍കിയാണ് മാവോയിസ്റ്റുകള്‍ തോട്ടം വഴി വനത്തിലേക്ക് കടന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151187/wayanad)