---
title: "#veenajoerge | 'കനിവ്' ആംബുലൻസ്  സേവനം ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്പ് സജ്ജമാക്കുന്നതായി ആരോഗ്യ മന്ത്രി"
english_title: "Veenajeorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151210/veenajeorge"
published_at: "2023-10-05T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e53b123790_download_(3).jpeg"
keywords: []
---

# #veenajoerge | 'കനിവ്' ആംബുലൻസ്  സേവനം ലഭ്യമാക്കുന്നതിനായി മൊബൈല്‍ ആപ്പ് സജ്ജമാക്കുന്നതായി ആരോഗ്യ മന്ത്രി

> **Lead Summary:**  കനിവ് ആംബുലൻസ് സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 ന്നെ നമ്പറില്‍ ബന്ധപ്പെടാതെ ഫോണിലെ ഒരു ആപ്ലീക്കേഷന്‍ ഉപയോഗപ്പെടുത്തികൊണ്ട് ആംബുലന്‍സ് സേവനം ലഭ്യമാക്കാനായി കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും. ഇതോടെ കാലതാമസം ഒഴിവാക്കാനും കഴിയും. പൊതുജനങ്ങള്‍ക്ക് ഈ മാസം മൊബൈല്‍ ആപ്പ് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിട്ടുണ്ട്.

## Article Content

 കനിവ് ആംബുലൻസ് സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 108 ന്നെ നമ്പറില്‍ ബന്ധപ്പെടാതെ ഫോണിലെ ഒരു ആപ്ലീക്കേഷന്‍ ഉപയോഗപ്പെടുത്തികൊണ്ട് ആംബുലന്‍സ് സേവനം ലഭ്യമാക്കാനായി കഴിയും. സേവനം തേടുന്ന വ്യക്തിയുടെ മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ അത്യാഹിതം നടന്ന സ്ഥലത്തിന്റെ കൃത്യമായ വിവരം ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും. ഇതോടെ കാലതാമസം ഒഴിവാക്കാനും കഴിയും. പൊതുജനങ്ങള്‍ക്ക് ഈ മാസം മൊബൈല്‍ ആപ്പ് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിട്ടുണ്ട്.

സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് പദ്ധതി ആരംഭിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ 7,89,830 ട്രിപ്പുകളാണ് ഓടിയത്. ഇതില്‍ 3,45,867 ട്രിപ്പുകള്‍ കോവിഡ് അനുബന്ധവം 198 ട്രിപ്പുകള്‍ നിപ അനുബന്ധവും ആയിരുന്നു. നാളിതുവരെ 90 പ്രസവങ്ങളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ നടന്നത്. പദ്ധതിയുടെ ഭാഗമായി നിലവില്‍ 316 ആംബുലന്‍സുകളും 1300 ജീവനക്കാരും സംസ്ഥാനത്ത് സേവനമനുഷ്ടിക്കുന്നുണ്ട്. _തിരുവനന്തപുരം ജില്ലയിയിലാണ് ഏറ്റവും അധികം ട്രിപ്പുകള്‍ 108 ആംബുലന്‍സുകള്‍ ഓടിയത്. ഇവിടെ 1,17,668 ട്രിപ്പുകള്‍ കനിവ് 108 ആംബുലന്‍സുകള്‍ ഓടി. അതോ സമയം ഏറ്റവും കുറവ് ട്രിപ്പുകള്‍ ഓടിയത് ഇടുക്കി ജില്ലയിലാണ്. 23,006 ട്രിപ്പുകളാണ് 108 ആംബുലന്‍സുകള്‍ ഓടിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151210/veenajeorge)