---
title: "ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ ഏഴിന്"
english_title: "District level quiz competition on 7th October"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151235/district-level-quiz-competition-on-7th-october"
published_at: "2023-10-05T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e6341dcd6c_Quiz-Competition_(1).png"
keywords: []
---

# ജില്ലാതല ക്വിസ് മത്സരം ഒക്ടോബർ ഏഴിന്

> **Lead Summary:** **കണ്ണൂർ**: ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല പ്രശ്നോത്തരിയിലേക്ക് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലത്തിൽ മത്സരാർഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ ഏഴിന് രാവിലെ 10 മണിക്ക് കക്കാട് ഗുരുഭവൻ ഹാളിൽ മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തുന്നു.

## Article Content

**കണ്ണൂർ**: ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല പ്രശ്നോത്തരിയിലേക്ക് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലത്തിൽ മത്സരാർഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ ഏഴിന് രാവിലെ 10 മണിക്ക് കക്കാട് ഗുരുഭവൻ ഹാളിൽ മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തുന്നു.

ജില്ലയിലെ ഒരു സ്കൂളിൽ നിന്നും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗത്തിലെ രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള വിദ്യാലയങ്ങൾ ഒക്ടോബർ ആറിന് വൈകിട്ട് മൂന്ന് മണിക്കകം 0497 270057, 9562691226 എന്നീ നമ്പറുകളിലോ poknr@kkvib.org എന്ന ഇ മെയിൽ വിലാസത്തിലോ വിവരം അറിയിക്കണം. പങ്കെടുക്കുന്നവർ ഏഴിന് രാവിലെ 9.30ന് ബന്ധപ്പെട്ട വിദ്യാലയ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151235/district-level-quiz-competition-on-7th-october)