---
title: "#thiruvananthapuram | മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം; വിജിലൻസ് ഡയറക്ടർക്ക് നേരിട്ട് പരാതി നൽകി മാത്യു കുഴൽനാടൻ"
english_title: "Vigilence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151264/vigilence"
published_at: "2023-10-05T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e748033196_download_-_2023-10-05T140142.377.jpeg"
keywords: []
---

# #thiruvananthapuram | മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം; വിജിലൻസ് ഡയറക്ടർക്ക് നേരിട്ട് പരാതി നൽകി മാത്യു കുഴൽനാടൻ

> **Lead Summary:** **തിരുവനന്തപുരം**: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് പരാതി നൽകി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്ക് നേരിട്ടാണ് കുഴൽനാടൻ നൽകിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ വിജിലൻസിന് പരാതി നൽകി. കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതി വിജിലൻസ് ഡയറക്ടർക്ക് നേരിട്ടാണ് കുഴൽനാടൻ നൽകിയത്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പരാതിക്കൊപ്പം തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പിവി എന്നാൽ പിണറായി വിജയനാണെന്ന് തെളിയിക്കുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

ഇനി രണ്ടാം ഘട്ട പോരാട്ടമെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ നിയമപോരാട്ടം തുടങ്ങിയെന്നും കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിച്ചത് പുകമറ സൃഷ്ടിക്കാനല്ലെന്നും ചോദിച്ച ചോദ്യങ്ങൾക്ക് പിണറായി അടക്കം മറുപടി നൽകിയില്ലെന്നും കുഴൽനാടൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151264/vigilence)