---
title: "വിദ്യാര്‍ഥികളെ പ്രവൃത്തിപരിചയ മേളയ്ക്ക് സജ്ജരാക്കാന്‍ ലക്ഷ്യമിട്ട് 'ക്രാഫ്റ്റ് 23' ശില്പശാല സംഘടിപ്പിച്ചു"
english_title: "Organized 'Craft 23' workshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151298/organized-craft-23-workshop"
published_at: "2023-10-05T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e9662c62f4_Screenshot_2023-10-05-16-25-37-11_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വിദ്യാര്‍ഥികളെ പ്രവൃത്തിപരിചയ മേളയ്ക്ക് സജ്ജരാക്കാന്‍ ലക്ഷ്യമിട്ട് 'ക്രാഫ്റ്റ് 23' ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ**: മണ്ഡലത്തിലെ വിദ്യാര്‍ഥികളെ പ്രവൃത്തിപരിചയ മേളയ്ക്ക് സജ്ജരാക്കാന്‍ ലക്ഷ്യമിട്ട് 'ക്രാഫ്റ്റ് 23' ശില്പശാല സംഘടിപ്പിച്ചു. പരിശീലനം നൽകാൻ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കുള്ള പരിശീലനം കരിമ്പം ഐ ടി കെ ഹാളിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ**: മണ്ഡലത്തിലെ വിദ്യാര്‍ഥികളെ പ്രവൃത്തിപരിചയ മേളയ്ക്ക് സജ്ജരാക്കാന്‍ ലക്ഷ്യമിട്ട് 'ക്രാഫ്റ്റ് 23' ശില്പശാല സംഘടിപ്പിച്ചു. പരിശീലനം നൽകാൻ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കുള്ള പരിശീലനം കരിമ്പം ഐ ടി കെ ഹാളിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

എം വി ഗോവിന്ദന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടത്തിവരുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തി പരിചയ മേളയ്ക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കി മികച്ച പഠനാന്തരീക്ഷം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 'ക്രാഫ്റ്റ് 23' ശില്പശാല സംഘടിപ്പിക്കുന്നത്.

സമഗ്ര വിദ്യാഭ്യാസ കോഡിനേറ്റർ കെ.പി രാജേഷ് അധ്യക്ഷത വഹിച്ചു. സി വിനോദ് മുഖ്യാഥിതിയായി, എ.കെ ദിവ്യ, കെ.പി മല്ലിക തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151298/organized-craft-23-workshop)