---
title: "കൊളക്കാട് കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Kolakkade "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151308/kolakkade"
published_at: "2023-10-05T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ea2c1153a0_Picsart_23-10-05_17-07-27-441.jpg"
keywords: []
---

# കൊളക്കാട് കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **കൊളക്കാട്**: കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.

## Article Content

**കൊളക്കാട്**: കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.

സ്കൂളിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കാളികളായി. നേത്രപരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും നേത്രരോഗ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചത്.

കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് സൗജന്യ കണ്ണടയും ക്യാമ്പിന്റെ ഭാഗമായി ലഭിച്ചു. നേത്ര പരിശോധന ക്യാമ്പ് കണിച്ചാർ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ കെ പി ആശിഷ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ പിടിഎ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. സിപി ജിത്തു, സ്കൂൾ ഹെഡ്മിസ്ട്രസ് ജാൻസി തോമസ്, സുനിൽ കുമാർ, എം വി സിനി, ജെസ്സി കുരുവിള, പി എ ജയ്സൺ, പി ജെ ജസ്റ്റിൻ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151308/kolakkade)