---
title: "കടുവകളും, പുലികളും, കാട്ട് പന്നികളും മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കുംകരി പാത തെളിക്കാനാളില്ല"
english_title: "Santhigiri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151318/santhigiri"
published_at: "2023-10-05T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651eb045f3928_Picsart_23-10-05_18-16-29-591.jpg"
keywords: []
---

# കടുവകളും, പുലികളും, കാട്ട് പന്നികളും മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കുംകരി പാത തെളിക്കാനാളില്ല

> **Lead Summary:**  **കേളകം**: കടുവകളും, പുലികളും, കാട്ട് പന്നികളും മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കുംകരി പാത തെളിക്കാനാളില്ല. വിനോദ സഞ്ചാരികളുടെ പറുദീസയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളെത്തുന്ന പാതയാണ് കാട് മൂടിക്കിടക്കുന്നത്. ശാന്തിഗിരിയിലെ മുരിക്കുംകരി - നരങ്ങത്തട്ട് റോഡിൻ്റെ വികസനത്തിന് ഫണ്ട് അനുവദിച്ചെങ്കിലും നടപ്പായില്ല.

## Article Content

 **കേളകം**: കടുവകളും, പുലികളും, കാട്ട് പന്നികളും മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കുംകരി പാത തെളിക്കാനാളില്ല. വിനോദ സഞ്ചാരികളുടെ പറുദീസയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളെത്തുന്ന പാതയാണ് കാട് മൂടിക്കിടക്കുന്നത്. ശാന്തിഗിരിയിലെ മുരിക്കുംകരി - നരങ്ങത്തട്ട് റോഡിൻ്റെ വികസനത്തിന് ഫണ്ട് അനുവദിച്ചെങ്കിലും നടപ്പായില്ല.

നൂറ് കണക്കിനാളുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലേക്ക് പടർന്ന കാട് പടർപ്പുകൾ നീക്കം ചെയ്ത് സുരക്ഷിത യാത്രക്ക് വഴിയൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശാന്തിഗിരി - നാരങ്ങത്തട്ട് പാതയിലെ രണ്ട് കിലോമീറ്റർ ഭാഗമാണ് ഇരുവശങ്ങളിൽ നിന്നും റോഡിലേക്ക് കാട് കയറി യാത്ര ഭീഷണിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151318/santhigiri)