---
title: "കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു"
english_title: "Crops were extensively destroyed "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151336/crops-were-extensively-destroyed"
published_at: "2023-10-05T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ec66c766a4_ms_kerala_(2).jpg"
keywords: []
---

# കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു

> **Lead Summary:** **പുല്‍പ്പള്ളി: **താന്നിത്തെരുവ്, പച്ചിക്കരമുക്ക്, കൂനം തേക്ക് മേഖലകളില്‍ കാട്ടുപന്നികള്‍ കൃഷിയിടങ്ങളിലിറങ്ങി നിരവധി കര്‍ഷകരുടെ കപ്പ, പച്ചക്കറി, ചേന തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു.

## Article Content

**പുല്‍പ്പള്ളി: **താന്നിത്തെരുവ്, പച്ചിക്കരമുക്ക്, കൂനം തേക്ക് മേഖലകളില്‍ കാട്ടുപന്നികള്‍ കൃഷിയിടങ്ങളിലിറങ്ങി നിരവധി കര്‍ഷകരുടെ കപ്പ, പച്ചക്കറി, ചേന തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു.

പ്രദേശവാസികളായ മാന്തോട്ടത്തില്‍ ജോണ്‍, സജി ജെയിംസ് എന്നിവരുടെ കൃഷിയിടങ്ങളാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. കൃഷിയിടങ്ങള്‍ പാടെ കുത്തിമറിച്ചിട്ട നിലയിലാണ്.

തോട്ടത്തിലുണ്ടായിരുന്ന കപ്പയും പയറുമെല്ലാം നശിപ്പിച്ചിട്ടുണ്ട്. തോട്ടത്തിന് ചുറ്റും ഗ്രീന്‍ നെറ്റ് കൊണ്ട് വേലികെട്ടിയിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നാണ് കാട്ടുപന്നികള്‍ കൃഷിയിടത്തിലേക്കിറങ്ങിയത്.

കപ്പയുടെ ചുവട് കുത്തി തുരന്നശേഷം കിഴങ്ങ് ഭക്ഷിച്ചാണ് പന്നികള്‍ മടങ്ങുന്നത്. കാട്ടുപന്നി ശല്യം തടയുന്നതിനായി വനംവകുപ്പ് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സ്ഥിരമായി കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ തുരത്താനാവശ്യമായ നടപടികള്‍ വനം വകുപ്പിന്റ ഭാഗത്ത് നിന്ന് സ്വികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151336/crops-were-extensively-destroyed)