---
title: "യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബറിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു"
english_title: "United Merchants Chamber"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151345/united-merchants-chamber"
published_at: "2023-10-05T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ed0fb07e9f_Picsart_23-10-05_17-13-34-387.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബറിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബറിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. ലോൺ തിരിച്ചടവ് തെറ്റിയതിന്റെ പേരിൽ കർണ്ണാടക ബാങ്കിന്റെ നിരന്തരമായ പീഡനങ്ങൾ വഴി കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെ മുൻനിർത്തി സംസ്ഥാനത്ത് വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായായിരുന്നു യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചത്.

## Article Content

**കണ്ണൂർ**: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബറിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. ലോൺ തിരിച്ചടവ് തെറ്റിയതിന്റെ പേരിൽ കർണ്ണാടക ബാങ്കിന്റെ നിരന്തരമായ പീഡനങ്ങൾ വഴി കോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെ മുൻനിർത്തി സംസ്ഥാനത്ത് വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായായിരുന്നു യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ സമരം സംഘടിപ്പിച്ചത്.

ബാങ്കുകളിൽ നിന്നും വായ്പയെടുക്കുന്ന അനേകം പേർ നേരിട്ടുകൊണ്ടിരിക്കുന്ന ദുരിതപൂർണമായ അവസ്ഥയുടെ നേർക്കാഴ്ചയാണ് കോട്ടയത്തെ വ്യാപാരിയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവവികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നതെന്നും ഇത്തരം സംഭവങ്ങൾ ഇനി മേലിൽ ആവർത്തിക്കാതിരിക്കാൻ തക്കതായ നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും വ്യാപാരിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്ക് അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ഇയാളുടെ കടങ്ങൾ സർക്കാർ എഴുതിത്തള്ളണമെന്നും യു എം സി ആവശ്യപ്പെട്ടു.

ധർണ്ണ സമരം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടിഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിഎഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആലിക്കുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി. ധർണയിൽ ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, കെ എം ബഷീർ, ടി പി ഷാജി, ബുഷ്റ ചിറക്കൽ, മനോഹരൻ പയ്യന്നൂർ, സിനോജ് മാക്സ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151345/united-merchants-chamber)