---
title: "കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൽ വൻ തീപിടുത്തം. "
english_title: "A huge fire broke out at Kerala Paper Products Limited. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151348/a-huge-fire-broke-out-at-kerala-paper-products-limited"
published_at: "2023-10-05T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ed176a3ca9_ms_kerala_(4).jpg"
keywords: []
---

# കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൽ വൻ തീപിടുത്തം. 

> **Lead Summary:** കോട്ടയം വെള്ളൂരിൽ കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൽ വൻ തീപിടുത്തം. രണ്ട് പേർക്ക് പൊള്ളലേറ്റു. 8 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. വൈകിട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നിർമ്മാണ യൂണിറ്റിനുള്ളിൽ ആയിരുന്നു തീപിടുത്തം. രണ്ട് ജീവനക്കാർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും നിർമ്മിച്ചുവച്ചിരുന്ന പേപ്പറുകളും പൂർണമായി കത്തിനശിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകാരണം അറിവായിട്ടില്ല.

## Article Content

കോട്ടയം വെള്ളൂരിൽ കേരള പേപ്പർ പ്രൊഡകട്സ് ലിമിറ്റഡിൽ വൻ തീപിടുത്തം. രണ്ട് പേർക്ക് പൊള്ളലേറ്റു. 8 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. വൈകിട്ട് ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. നിർമ്മാണ യൂണിറ്റിനുള്ളിൽ ആയിരുന്നു തീപിടുത്തം. രണ്ട് ജീവനക്കാർക്കാണ് അപകടത്തിൽ പൊള്ളലേറ്റത്. യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും നിർമ്മിച്ചുവച്ചിരുന്ന പേപ്പറുകളും പൂർണമായി കത്തിനശിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകാരണം അറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151348/a-huge-fire-broke-out-at-kerala-paper-products-limited)