---
title: "#Oommenchandi | ഉമ്മൻചാണ്ടിയുടെ ആത്മകഥയുടെ വിതരണ ഉദ്ഘാടനം നടത്തി. "
english_title: "Oommenchandi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151419/oommenchandi"
published_at: "2023-10-06T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f86aa8c79a_Picsart_23-10-06_09-31-00-755.jpg"
keywords: []
---

# #Oommenchandi | ഉമ്മൻചാണ്ടിയുടെ ആത്മകഥയുടെ വിതരണ ഉദ്ഘാടനം നടത്തി. 

> **Lead Summary:** മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' എന്ന പുസ്തകം പരമാവധി ആളുകളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റി ആവിഷ്കരിച്ച ആത്മകഥ വിതരണ പദ്ധതിയുടെ ഉദ്ഘാടനം അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ നിർവഹിച്ചു.

## Article Content

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥയായ 'കാലം സാക്ഷി' എന്ന പുസ്തകം പരമാവധി ആളുകളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റി ആവിഷ്കരിച്ച ആത്മകഥ വിതരണ പദ്ധതിയുടെ ഉദ്ഘാടനം അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ നിർവഹിച്ചു.

കോൺഗ്രസ് കലാസാംസ്കാരിക വേദിയുടെ ചുമതല വഹിക്കുന്ന ഷാജു ഇടശ്ശേരി ആദ്യ കോപ്പി ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡണ്ട് മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ ജോസ് പൂമല, തോമസ് വർഗീസ്, കെ സി ചാക്കോ മാസ്റ്റർ, ജെയിൻസ് ടി മാത്യു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151419/oommenchandi)