---
title: "#wayanad | ഓള്‍ കേരള ടൂറിസം അസോസിയേഷന്‍ ആക്ടയുടെ ആഭിമുഖ്യത്തിൽ വയനാട് ടൂറിസം ബിസിനസ് മീറ്റ് 11ന് നടക്കും"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151444/wayanad"
published_at: "2023-10-06T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f9752e70bc_Picsart_23-10-06_10-42-33-795.jpg"
keywords: []
---

# #wayanad | ഓള്‍ കേരള ടൂറിസം അസോസിയേഷന്‍ ആക്ടയുടെ ആഭിമുഖ്യത്തിൽ വയനാട് ടൂറിസം ബിസിനസ് മീറ്റ് 11ന് നടക്കും

> **Lead Summary:** **വയനാട്**: ഓള്‍ കേരള ടൂറിസം അസോസിയേഷന്‍ ആക്ടയുടെ ആഭിമുഖ്യത്തിൽ വയനാട് ടൂറിസം ബിസിനസ് മീറ്റ് 11ന് നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളിലാണ് പരിപാടിയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വയനാട്**: ഓള്‍ കേരള ടൂറിസം അസോസിയേഷന്‍ ആക്ടയുടെ ആഭിമുഖ്യത്തിൽ വയനാട് ടൂറിസം ബിസിനസ് മീറ്റ് 11ന് നടക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളിലാണ് പരിപാടിയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതര സംസ്ഥാനങ്ങളിലേതടക്കം ട്രാവല്‍ ഏജന്റുമാരെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും ടൂറിസം സംരംഭങ്ങളും പരിചയപ്പെടുന്നതിനാണ് പരിപാടിയെന്ന് ഭാരവാഹികൾ പറഞ്ഞു. ട്രാവല്‍ ഏജന്റുമാര്‍ക്കു പുറമേ ജില്ലയിലെ ആക്ട അംഗങ്ങളായ ഹോട്ടല്‍, റിസോര്‍ട്ട്, ഹോം സ്‌റ്റേ, സര്‍വീസ്ഡ് വില്ല സംരംഭകരും മീറ്റില്‍ പങ്കെടുക്കും.

ഇവര്‍ക്ക് പരിശീലനവും പോലീസ്, എക്‌സൈസ് ക്ലാസും മീറ്റിന്റെ ഭാഗമായി നല്‍കും. വിനോദഞ്ചാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നതും പ്രവേശന ഫീസ് നിരക്ക് കുറയ്ക്കുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതും ജില്ലയില്‍ ടൂറിസം വികസനം ത്വരിതപ്പെടുത്തുമെന്ന് ആക്ട ഭാരവാഹികള്‍ പറഞ്ഞു. ആക്ട കോ ഓര്‍ഡിനേറ്റര്‍ അനീഷ് വരദൂര്‍, ജില്ലാ പ്രസിഡന്റ് രമിത് രവി, സെക്രട്ടറി മനു മത്തായി, സി. ഷമിന എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151444/wayanad)