---
title: "തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151515/thaliparamba"
published_at: "2023-10-06T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fd65c8039f_Screenshot_2023-10-06-15-04-13-91_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ**: നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. റിക്രിയേഷൻ ക്ലബ് ഹാളിൽ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ**: നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷി ഉപകരണ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. റിക്രിയേഷൻ ക്ലബ് ഹാളിൽ ചെയർ പേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ പി സുബൈർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി പി മുഹമ്മദ് നിസാർ ,പി റജുല, നഫീസ ബീവി,ഐ സി ഡി എസ് സൂപ്പർ വൈസർ സി വി ശ്യാമള തുടങ്ങിയവർ സംസാരിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ദീപക് അശോകൻ ,പഴയങ്ങാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ രാഹുൽ കൃഷ്ണൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151515/thaliparamba)