---
title: "മതിയായ രേഖകളില്ലാതെ മാനന്തവാടിയില്‍ നിന്നും തിരുനെല്ലി ഭാഗത്തേക്ക് സര്‍വീസ്  നടത്തിയ ബസ് പിടിച്ചെടുത്തു."
english_title: "A bus operating from Mananthavadi to Tirunelli without sufficient documents was seized. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/151569/a-bus-operating-from-mananthavadi-to-tirunelli-without-sufficient-documents-was-seized"
published_at: "2023-10-06T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652012f91bd8a_ms_kerala_(6).jpg"
keywords: []
---

# മതിയായ രേഖകളില്ലാതെ മാനന്തവാടിയില്‍ നിന്നും തിരുനെല്ലി ഭാഗത്തേക്ക് സര്‍വീസ്  നടത്തിയ ബസ് പിടിച്ചെടുത്തു.

> **Lead Summary:** **മാനന്തവാടി: **മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മാനന്തവാടിയില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ മതിയായ രേഖകളില്ലാതെ മാനന്തവാടിയില്‍ നിന്നും തിരുനെല്ലി ഭാഗത്തേക്ക് സര്‍വീസ് നടത്തിയ ശ്രീഹരി സ്റ്റേജ് ഗ്യാരേജ് ബസ് പിടിച്ചെടുത്തു.

## Article Content

**മാനന്തവാടി: **മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മാനന്തവാടിയില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ മതിയായ രേഖകളില്ലാതെ മാനന്തവാടിയില്‍ നിന്നും തിരുനെല്ലി ഭാഗത്തേക്ക് സര്‍വീസ് നടത്തിയ ശ്രീഹരി സ്റ്റേജ് ഗ്യാരേജ് ബസ് പിടിച്ചെടുത്തു.

ഈ വാഹനത്തിന് നിലവില്‍ നിയമാനുശ്രുതമായ പെര്‍മിറ്റില്ലെന്ന് കണ്ടെത്തിയതായും യാത്രക്കാരുടെ സുരക്ഷയും ഇന്‍ഷൂറന്‍സ് പരിരക്ഷയും കണക്കിലെടുത്തുമാണ് വാഹനം പിടിച്ചെടുത്തതെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. അനൂപ് വര്‍ക്കിയുടെ നിര്‍ദേശപ്രകാരം എംവിഐ സുധിന്‍ ഗോപിയുടെ നേതൃത്വത്തില്‍ അസി.എംവിഐ മാരായ ഗോപീ കൃഷ്ണന്‍, സുമേഷ് ടി.എ, ഡ്രൈവര്‍ സുഭാഷ് എന്നിവരടങ്ങിയ സ്‌ക്വാഡാണ് വാഹനം പിടിച്ചെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/151569/a-bus-operating-from-mananthavadi-to-tirunelli-without-sufficient-documents-was-seized)